Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
അതിനുള്ള കരുത്ത് കാലുകൾക്ക് ഇല്ല എന്നതാണ് സത്യം.
ഒരു കാലുയർത്തി ഉടുത്തിരുന്ന മുണ്ട് മാടിക്കുത്തി എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അയാൾ എത്തിയ നിമിഷമാണ് , മുരളിയുടെ ഫാം ഹൗസിൽ നിന്നും ഒരു സുരക്ഷയ്ക്ക് വേണ്ടി ഞാൻ ബാഗിൽ ഒളിപ്പിച്ച ടാപ്പിങ് കത്തിയ പറ്റി എനിക്ക് ഓർമ വന്നത്. ബാഗ് തുറന്ന് കത്തി കൈപ്പിടിയിലൊതുക്കി അയാൾക്ക് നേരെ പ്രയോഗിക്കാൻ ശ്രമിച്ച അതേ നിമിഷത്തിൽ തന്നെയാണ് എൻറെ കവിളിലേക്ക് വളരെ ശക്തമായി ആ കൈകൾ വന്നു പതിഞ്ഞത്. ഓർക്കാപ്പുറത്തുണ്ടായ ആ ഒരു പ്രഹരത്തിൽ കത്തി കയ്യിൽ നിന്ന് തെറിച്ചു പോയി ഞാൻ വെള്ളക്കെട്ടിലേക്ക് ചരിഞ്ഞു വീഴുകയും ചെയ്തു. സാരിയിലും ബാഗിലും അപ്പടി ചെളിയായി മാറിയിരിക്കുന്നു. വീണു കിടക്കുന്ന എൻറെ അടുക്കലേക്ക് അയാൾ നടന്നടുക്കുകയാണ്.
ചെളി വെള്ളത്തിൽ കിടന്നു കൊണ്ട് കൈകളൂന്നി പിന്നിലേക്ക് നിരങ്ങി നീങ്ങുവാൻ ഞാനൊരു ശ്രമം നടത്തി. എന്റെ ആ നീക്കം ചെറുക്കുവാൻ വലതു കാൽ പാദം അയാള് ശക്തമായി ചെളിയിൽ ചവിട്ടി പൂഴ്ത്തി.
'രക്ഷിക്കണേ ...' എന്ന അവ്യക്തമായ ഭാഷയിൽ അലറി വിളിച്ചു എങ്കിലും സമീപത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞ് പോലുമുണ്ടെന്ന് തോന്നുന്നില്ല.
"നീ ഇത്ര ശീലാബതി ചമയേണ്ട കാര്യമൊന്നുമില്ല .. ആവശ്യപ്പെടുന്നത് ഞാനങ്ങ് തന്നേക്കാം .. പിന്നെ ആരെ കാണിക്കാനാണ് ഈ വെപ്രാളപ്പെടുന്നത് .. "
എൻറെ കാൽ പാദം കൂടുതൽ ശക്തിയോടെ ചെളിയിലേക്ക് ചവിട്ടി പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"നിങ്ങൾ ഉദ്ദേശിക്കുന്ന ഒരാളല്ല ഞാൻ അസമയത്ത് അവിടെ വന്നു പെട്ട് പോയതാണ് .. പ്ലീസ് ദയവു ചെയ്ത് എന്നെ പോകുവാൻ അനുവദിക്കണം "
അയാളോട് ഞാൻ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.
"എൻറെ ഉദ്ദേശങ്ങൾ ഒന്നും തന്നെ തെറ്റിയിട്ടില്ല ഇനി അഥവാ തെറ്റിയാൽ തന്നെ ഈ ഒരു നിമിഷം എനിക്കിനി കിട്ടുകയും ഇല്ല അതു കൊണ്ട് സഹകരിക്കുന്നതാണ് നിനക്ക് നല്ലത് "
ചെളിയിൽ നിന്നും എഴുന്നേൽക്കുവാൻ സഹായിക്കുവാൻ വേണ്ടി എനിക്ക് നേരെ കൈകൾ നീട്ടി കൊണ്ട് അയാൾ പറഞ്ഞു.
ഞാൻ വഴങ്ങുന്നില്ല എന്ന് ഉറപ്പാക്കിയ നിമിഷം അയാൾ ചെളി വെള്ളത്തിൽ മുട്ടു കുത്തിയിരുന്നു കൊണ്ട്
💬 Comments
View all comments