Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
മനസ്സിലാകാത്ത അവസ്ഥ... എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് മുരളിയും ജിജോയും എങ്ങോട്ടാണ് പോയത് ഒരുപക്ഷേ ആ ഓട്ടോക്കാരന്റേ ശരീരം മറവു ചെയ്യുന്നതിന് വേണ്ടി ആയിരിക്കുമോ ... ?
മനസ്സിൽ ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്.
"ചേച്ചിക്ക് കുടിക്കുവാൻ ചൂടു വെള്ളം എന്തെങ്കിലും എടുക്കട്ടെ ... "
മുരളിയുടെ ഭാര്യയുടെ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ നാവ് എടുത്തപ്പോഴേക്കും വാതിൽക്കൽ ഒരു മുഖം കണ്ടു ഞാൻ ഞെട്ടി.
'വിനീഷ് ... എൻറെ മകൻ ... '
ഇവൻ എങ്ങനെ ഇവിടെയെത്തി എന്താണ് ഞാനവനോട് പറയേണ്ടത്.
ഒന്നും പറയുവാനാകാതെ ഞാൻ വിയർത്തു ..
''മോനേ നീ എങ്ങനെ ഇവിടെ .. ?''
ചോദ്യം പൂർത്തിയാക്കുംമുമ്പ് വെപ്രാളപ്പെട്ടു കൊണ്ട് അവൻ പറഞ്ഞു ,
"എൻറെ ഫ്രണ്ട് ജിജോ എന്നെ
അൽപ സമയം മുൻപ് വിളിച്ചിരുന്നു . മെമ്പർ മുരളി ചേട്ടൻറെ വീട്ടിലേക്ക് പെട്ടെന്ന് വരാൻ പറഞ്ഞു കൊണ്ട് .. എന്താണ് സംഭവിച്ചത് ?"
അവൻറെ ചോദ്യത്തിന് ഞാൻ എന്ത് ഉത്തരമാണ് കൊടുക്കേണ്ടത് എന്നോർത്ത് പതറിയ നിമിഷം മുരളിയുടെ ഭാര്യ പറഞ്ഞു ...
"ചേച്ചി വന്ന ഓട്ടോറിക്ഷ ഒരു പാടത്തേക്ക് മറിഞ്ഞു ഭാഗ്യത്തിന് സെക്കൻഡ് ഷോ കഴിഞ്ഞ് പിന്നാലെ ആ വഴി വന്ന മുരളി ചേട്ടനും ഒരു കൂട്ടുകാരനും കൂടി ചേച്ചിയെ ഇവിടെ എത്തിച്ചു ..."
എൻറെ മകൻ മുരളിയുടെ ഭാര്യ
നൽകിയ വിശദീകരണത്തിൽ തൃപ്തനായിരുന്നു.
"ഹോസ്പിറ്റലിൽ വല്ലതും പോകേണ്ട കാര്യമുണ്ടോ എങ്കിൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം പെട്ടെന്ന് ..."
അവൻ എന്നോടായി പറഞ്ഞു.
"ചേച്ചിക്ക് ഒരു കുഴപ്പവുമില്ല മോനെ...
അങ്ങനെ ആയിരുന്നെങ്കിൽ മുരളി ചേട്ടനും കൂട്ടുകാരനും അപ്പോഴേ ചേച്ചിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമായിരുന്നല്ലോ.. മോൻ അമ്മയെ വീട്ടിലേക്ക് കൊണ്ടു പോകാൻ നോക്ക് "
മുരളിയുടെ ഭാര്യ അവനോടായി പറഞ്ഞു.
ചെളി പുരണ്ട അടിപ്പാവാടക്കും ബ്ലൗസിനും മുകളിൽ വീതിയേറിയ തോർത്തു മുണ്ട് ഉപയോഗിച്ച് മാറിടവും വയറും മറച്ചു കൊണ്ട് ഞാൻ മകനോടൊപ്പം മുരളിയുടെ വീടിന് പുറത്തേക്കിറങ്ങി , പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറി.
ആ സമയം തന്നെ ഗേറ്റ് കടന്ന് മുരളിയും
💬 Comments
View all comments