0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4682

ചെയ്‌തു. പിന്നെ  ഫോൺ റിസെറ്റ് ചെയ്‌തു. "

" ബ്രൗസ് ഹിസ്റ്ററി അങ്ങനെ പോകില്ല.... അത്  എടുക്കാൻ  പറ്റും.  "

" അങ്ങനെ  ആരെങ്കിലും  തുരന്നു നോക്കുന്നെങ്കിൽ  കണ്ടുപിടിക്കട്ടെ.... അയാൾ  പറഞ്ഞതിന്റെ പേരിൽ  ചെയ്യുന്നത് അല്ലെ.....  ഈ  ലാപ്ടോപ്  ഒന്ന്  നോക്ക് "

അവൾ എനിക്ക്  നേരെ  ലാപ്  നീട്ടി.  ഞാൻ അവളെ നോക്കികൊണ്ട് തന്നെ  ലാപ് കയ്യിൽ വാങ്ങി. അവൾ പറഞ്ഞു തന്ന പാസ്‌വേഡ് അടിച്ചു ലാപ്ടോപ് ഓപ്പൺ ആക്കി.  ഇയാൾക്ക് എന്താ  ഇത്ര  ഒളിക്കാൻ  ഉള്ളത് . ഒരു ക്യുറിയോസിറ്റി യുടെ പുറത്ത് ഞാൻ ലാപ്ടോപ്പിനുള്ളിൽ പരതി. പക്ഷെ  അതിൽ കുറെ  ഡോക്യൂമെന്റസും പ്രോഗ്രാം ഫയലുകളും മാത്രമേ ഉണ്ടായിരുന്നുള്ളു.

" ഇതിൽ  ഒന്നും  ഇല്ലല്ലോ "

ഞാൻ അവളോട്  പറഞ്ഞു.

" താൻ മുൻപ് എടുത്ത ഫോൾഡറിൽ എന്തായിരുന്നു."

" അത് എന്തോ ഡോക്യുമെന്റിന്റെ  സ്കാൻ ചെയ്ത്  ഫയൽ ആണ് "

" അപ്പൊ  അതായിരിക്കും "

" ഹേയ്  അതായിരിക്കില്ല "

ഞാൻ  വീണ്ടും  ലാപ്ടോപ്പിൽ  സെർച് ചെയ്യാൻ  തുടങ്ങി.

" ഡോ  തനിക്ക്  എന്തെങ്കിലും കാണണം മെങ്കിൽ  നെറ്റിൽ  നിന്ന് എടുത്തൂടെ ......  കിടന്ന് കളിക്കാതെ  അത്  ഫോർമാറ്റ്‌ ചെയ്യൂ "

" എന്നാലും  അങ്ങനെ അല്ലല്ലോ......... എവിടെയെങ്കിലും  ഹൈഡ് ചെയ്തു വെച്ചിരിക്കുക  ആയിരിക്കും..... ഫോണിലും  ഒന്നും കണ്ടില്ല  എന്നല്ലേ താൻ പറഞ്ഞത്... "

പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു. ലീന മേഡം  ആയിരുന്നു  അത് . ഞാൻ  ഫോൺ സ്പീക്കറിൽ  ഇട്ടു.

" ഡാ  നീ  ഇത്‌  എവിടെയാ "

" ഞാൻ  ഇവിടെ  അടുത്ത് തന്നെ  ഉണ്ട്‌  "

" നിനക്ക് വരാൻ  പറ്റില്ലെങ്കിൽ  പറഞ്ഞാൽ  പോരായിരുന്നോ "

" ഞാൻ ഒരു സ്ഥലത്ത് പെട്ടുപോയി "

" മ്മ്മ്മ്  പിന്നെ  നീ  വീടിന് അടുത്ത് എത്തുമ്പോൾ  വിളിക്ക്  ഇപ്പോഴാ  ഞാൻ  ഒരു  കാര്യം  ഓർത്തത് "

" എന്താ...... ഞാൻ  എനിക്ക്  ലീവ് കിട്ടിയ  സന്തോഷത്തില നിന്നെ  വിളിച്ചത്.... പക്ഷെ  അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്കും  ലീവ് ആണ്‌. എല്ലാം 

💬 Comments

View all comments