Chapter Title : കോയിൽലേഷൻ [Danmee]
"
" ഓകെ എനിക്ക് ഒരു ദൃതിയും ഇല്ല ...... നമുക്ക് ഈ ജീവിതകാലം മുഴുവൻ ഉണ്ടല്ലോ"
"എന്നാൽ മോൻ തറയിൽ വല്ലതും കിടക്ക് "
അവൾ ഒരു തലകെണി എന്റെ നേർക്ക് എറിഞ്ഞു. ഞാൻ അത് ക്യാച്ച് പിടിച്ചുകൊണ്ടു അവളെ വിഷമം അഭിനയിച്ചു കൊണ്ട് നോക്കി.
കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു. അങ്കിൾ ആയിരുന്നു അത്.
" ഇത് നിങ്ങൾക്ക് മാറാൻ കുറച്ചു തുണിയാണ് ...... അവൾ എടുത്തു തന്നതാ.... പാകം ആകുമെന്ന് അറിയില്ല "
"അത് കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം "
അയാൾ തന്ന തുണികൾ വാങ്ങിക്കൊണ്ടു ഞാൻ പറഞ്ഞു. അപ്പോൾ അയാൾ അവിടെ സോഫയിൽ ഇരുന്ന ലാപ്ടോപ് കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു .
" ഇത് നിങ്ങൾക്ക് തരണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചത് ആണ്................ ഇത് കാണുമ്പോൾ നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്ന് എനിക്ക് അറിയില്ല "
അപ്പോൾ ഞാൻ അയാളുടെ കൈയിൽ ഇരുന്ന ലാപ്ടോപിലേക്ക് നോക്കി. അത് അന്ന് ഞങ്ങൾ ഫോർമാറ്റ് ചെയ്ത ലാപ്ടോപ് ആയിരുന്നു.
" ഈ വീട് ഞാൻ വെച്ചത് അല്ല ....... ഇത് അവളുടെ അപ്പന്റെ വീടാ.............. ഞാനും അവളും പ്രണയിച്ചു ആണ് വിവാഹം കഴിച്ചത്....... പക്ഷെ കുട്ടികളും മറ്റ് ജീവിത പ്രേശ്നങ്ങളും ആയപ്പോൾ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന പ്രണയം അണഞ്ഞു തുടങ്ങി. പിന്നെ മറ്റു പലരെയും പോലെ ഞങ്ങളും മറ്റുള്ളവരുടെ മുന്നിൽ മാത്രം ഭാര്യയും ഭർത്താവും അയി.....
💬 Comments
View all comments