0%

Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]

Author : amal Read All Parts 2324

ക്യാമറയുലൂടെ നീതുവിനെയും, ബോസ്സിനെയും കാണിച്ചു കൊടുത്തു.

" ഹായ് മിസിസ്.. "

ഭാസ്കരൻ കൈ ചൂണ്ടി ഹായ് പറഞ്ഞു.

നീതു അവരെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

" സാറെപ്പോഴാ എത്തിയത്…? "

ഭാര്യ ചോദിച്ചു.

" ഞാൻ ഇന്നലെ രാവിലെ ലാൻഡ് ചെയ്തതാ. നാളത്തെ മോർണിംഗ് ഫ്ലൈറ്റ്ന് തിരിച്ചു പോകും. "

ഭാസ്കരൻ മറുപടി നൽകി.

" തന്റെ മക്കളൊക്കെ എവിടെ..? വീട്ടിലില്ലേ…? "

" ഇല്ല… മോള് ഹസ്ബൻഡിന്റെ കൂടെ ഒമാനിലാ.. ഇടയ്കിടയ്ക്ക് എന്നെ കാണാൻ ഇങ്ങോട്ട് വരും. മോനാണെങ്കിൽ അവന്റെ ഭാര്യോടൊപ്പം ഫിൻലാൻഡിലേക്ക് ടൂർ പോയിരിക്കുവാ..

സത്യം പറഞ്ഞാൽ ഈ വലിയ വീട്ടില് ഞാനും സെർവ്ന്റ്സും തനിച്ചാ…"

ഭാര്യ പറഞ്ഞു.

" അങ്ങനെയാണേൽ തനിക്ക് ഇടയ്ക്കൊക്കെ നാട്ടില് വന്നൂടെ…? വെറുതെ അവിടെ തനിച്ച് മുഷിയണോ..? "

ഭാസ്കരൻ ചോദിച്ചു.

കൃഷ്ണൻ കുട്ടി ഇടയ്ക്ക് കയറി പറഞ്ഞു : നാട്ടില് വരുന്നത് അവൾക്ക് ഇഷ്ടല്ല. ഇന്ത്യയെ സോമാലിയയുമായിട്ടൊക്കെയാ കംപൈർ ചെയ്യുന്നത്. ജനിച്ച നാടിനെ എപ്പോഴും അപമാനിച്ചോണ്ട് സംസാരിക്കുന്ന എന്റെ പ്രിയ പത്നിയെ വെറുതെ ഇവിടേയ്ക്ക് വിളിച്ചു വരുത്തി സ്വയം പരിഹാസ്യനാകണ്ടാന്ന് കരുതി.

" എന്താ മിസിസ് ഇതൊക്കെ..? ജനിച്ച നാടിനെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കാൻ പാടുണ്ടോ…? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ.. എന്നല്ലേ… നമ്മുടെ ഭാഷ പോലെ തന്നെയാ നമ്മുടെ നാടും. നമ്മളെ പെറ്റ നാടിനെകുറിച്ച് മോശമായി പറയരുത്..."

ഭാസ്കരൻ ഉപദേശിച്ചു.

" മതി.. മതി.. എനിക്ക് ഉപദേശം മാത്രം സഹിക്കാൻ പറ്റില്ല സാറെ.. "

തനിക്ക് ഭാസ്കരന്റെ ഉപദേശത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് അവൾക്ക്‌ മനസ്സിലായി.

" ഇത് വെറും ഉപദേശമായി കാണണ്ട. ഞാൻ കാര്യം പറഞ്ഞതാ… "

ഭാസ്കരൻ പറഞ്ഞു.

" മതി. എനി ഈ വിഷയത്തെ കുറിച്ച് ഒരു സംസാരം വേണ്ട. അല്ലാ.. നിങ്ങളെല്ലാവരും കൂടി എങ്ങോട്ട് പോകുവാ…? "

അവൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.

" നീതുനെ വീട്ടിലാക്കിയ ശേഷം സാറിനെയും കൂട്ടി ഗസ്റ്റ്‌ ഹൗസിലേക്ക് പോകണം. "

കൃഷ്ണൻ

💬 Comments

View all comments