0%

Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]

Author : amal Read All Parts 2326

കേട്ട് കൃഷ്ണൻ കുട്ടി ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : നിന്റെ അച്ഛനുമായി ഞാൻ ഫോണിൽ ബന്ധപെട്ടിരുന്നു. ഈ ആലോചനയിൽ പുള്ളിക്കാരന് വലിയ എതിർപ്പൊന്നുമില്ലെന്നാണ് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. നാളെ നേരിട്ട് കണ്ട് ഈ കാര്യം അങ്ങ് ഉറപ്പിക്കാം. എന്താ പോരെ..?

കൃഷ്ണൻ കുട്ടി പറഞ്ഞത് കേട്ട് അവൾ തലകുലുക്കി.

ഈ സമയം അവരുടെ കാർ വലിയൊരു ബംഗ്ലാവിന്റെ മുൻപിലെത്തി.

ഇത് ഇവരുടെ ഗസ്റ്റ്‌ ഹൌസാണെന്ന് അവൾക്ക് മനസ്സിലായി.

" അങ്കിളെ.. എന്നെ വീട്ടിൽ കൊണ്ട് വിടാൻന്ന് പറഞ്ഞിട്ട്… "

നീതു സംശയത്തോടെ ചോദിച്ചു.

" വീട്ടിൽ കൊണ്ട് വിടാം.. നിനക്ക് ധൃതിയുണ്ടോ…? "

അയാൾ ചോദിച്ചു.

നീതു : ഇല്ല..

" എങ്കി.. നമ്മുക്ക് കുറച്ച് കഴിഞ്ഞിട്ട് പോകാം… "

കൃഷ്ണൻ കുട്ടി പറഞ്ഞു.

ഈ നേരം അകത്തുള്ള സെക്യൂരിറ്റിക്കാരൻ വന്ന് ബംഗ്ലാവിന്റെ ഗേറ്റ് തുറന്നു കൊടുത്തു.

ആഡംബര കാർ അകത്തെ പോർച്ചിലേക്ക് നീങ്ങി. വണ്ടി അവിടെ പാർക്ക്‌ ചെയ്ത ശേഷം മൂന്ന് പേരും പുറത്തിറങ്ങി.

അത്ഭുതത്തോടെയാണ് നീതു ആ ബംഗ്ലാവ് നോക്കികണ്ടത്. കാരണം അത് അത്രയും വലുതും, ഭംഗിയുള്ളതുമായിരുന്നു. തന്നെപോലുള്ള ഒരു സാധാരണ കാരിക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രമാണ്. നീതു പുറമെ എല്ലാം നോക്കികണ്ട് അതിന്റെ ഭംഗി ആസ്വദിച്ചു.

" അകത്തേയ്ക്ക് വാ മോളെ… "

കൃഷ്ണൻ കുട്ടിയും, ഭാസ്കരനും അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി.

പുറമെയുള്ളതിലും അധികമാണ് അകത്തെ ഭംഗി. നല്ല വില കൂടിയ ഇന്റീരിയർ. നീതുവിന്റെ കണ്ണുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച്ച. അവളത് മതിവരുവോളം ആസ്വദിച്ചു.

" നിനക്ക് ഈ ഗസ്റ്റ്‌ ഹൌസ് ഇഷ്ടപ്പെട്ടോ..? "

അയാൾ നീതുവിനെ നോക്കി ചോദിച്ചു.

" മം.. "

ഇഷ്ടപ്പെട്ടു എന്ന അർത്ഥത്തിൽ അവളൊന്ന് മൂളി.

" അങ്ങനെയാണേൽ വിവാഹ ശേഷം വിനീതും, ഇവളും ഇവിടെ താമസിച്ചോട്ടെ.. അല്ലെ ബാസ്‌ക്കാരൻ സാറെ…? "

കൃഷ്ണൻ കുട്ടി അയാളോട് ചുമ്മാ ചോദിച്ചു.

" ഇതൊക്കെ എന്താ ഇത്ര ചോദിക്കാനുള്ളത് പിള്ളേർക്ക് ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെയായികൊട്ടെ…"

ഭാസ്കരൻ പറഞ്ഞു.

നീതു ഇരുവരുടെയും സംസാരമൊക്കെ കേട്ട് അവിടെയങ്ങനെ

💬 Comments

View all comments