Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]
പ്രതികരിക്കാതിരിക്കുകയും ചെയ്യും."
ശ്രീജിത്ത് അവർക്ക് മുൻപിൽ വിശദീകരിച്ചു.
ഇതൊക്കെ കേട്ട് കിച്ചു അത്ഭുതത്തോടെ അവനെ നോക്കി. ഇത് ശ്രദ്ധയിൽ പെട്ട വീണ കിച്ചുനിന്നോട് പറഞ്ഞു : ശ്രീജിത്തേട്ടൻ പറയുന്നതൊക്കെ കേട്ട് അത്ഭുതപെടേണ്ട. ഏട്ടൻ എന്റെ കോളേജിലെ കൗൺസിലറാ.. അങ്ങനെയാണ് ഞങ്ങൾ കണ്ടതും,പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലാവുന്നതും.
" ഒരു കൗൺസിലർ ആയത് കൊണ്ട് തന്നെ ഇതിന് സമാനമായിട്ടുള്ള ചില കേസുകൾ എനിക്ക് ട്രീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ ക്കാളും കുറച്ചു കൂടി സംഘിർണമാണ് നിങ്ങൾടെ അമ്മയുടെ അവസ്ഥ. "
ശ്രീജിത്ത് പറഞ്ഞു.
" ഈ കാര്യങ്ങളൊക്കെ അച്ഛൻ അറിഞ്ഞാലുണ്ടവാൻ പോകുന്ന ബവുഷത്ത് എന്താണെന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യാ… "
കിച്ചു വിഷമത്തോടെ പറഞ്ഞു.
" എന്തായാലും അങ്ങേര് ഇത് അറിയണം. അത് എത്രത്തോളം വൈകുന്നോ… പ്രശ്നം അത്രത്തോളം ഗുരുതരമാകും. "
ശ്രീജിത്ത് തന്റെ അഭിപ്രായം അറിയിച്ചു.
കിച്ചു തന്റെ ഫോണിൽ അച്ഛനെ വിളിച്ചു.
" ഫോണിങ് താ… അച്ഛനോട് ഞാൻ സംസാരിക്കാം… "
വീണ കിച്ചുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു.
" ഹലോ അച്ഛാ… "
വീണ പറഞ്ഞു.
" വീണമോളോ… നീ എങ്ങനെയാ ഏട്ടന്റെ ഫോണിന്ന് വിളിക്കുന്നേ..? നിങ്ങള് രണ്ടുപേരും ഒരുമിച്ചാണോ ഉള്ളത്…? "
അച്ഛൻ ചോദിച്ചു.
" അതെ അച്ഛാ… ഞങ്ങൾ ഒരുമിച്ചാണ് ഉള്ളത്… എനിക്ക് അച്ഛനോട് ഒരു പ്രധാപെട്ട കാര്യം പറയാനുണ്ട്. "
" മോളെ നിനക്ക് എന്താ… പറ്റിയെ..? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ..? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ…?"
അച്ഛൻ ആശങ്കയോടെ ചോദിച്ചു.
" അച്ഛാ… ഞാൻ പറയുന്നത് ആദ്യം കേൾക്ക്… "
അവൾ ഗൗരവത്തോടെ പറഞ്ഞു.
" എന്താ… കാര്യം…?"
" അവിടെ അച്ഛന്റെ അടുത്തരാരാ ഉള്ളത്…? "
" ഇവിടെ ഹോം നേഴ്സ് ഉണ്ടായിരുന്നു. ഡ്രസ്സ് വാഷ് ചെയ്യാൻ പോയിരിക്കുവാ.. "
" അവര് ഉടനെ വരുമോ…?"
" അവര് പോയിട്ട് കുറച്ചു നേരമായി.. ഇപ്പൊ എത്തുമായിരിക്കും… അല്ലാ… നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നെ..? "
അച്ഛൻ സംശയത്തോടെ വീണ്ടും ചോദിച്ചു.
" ഞാൻ പറയാം… "
ഒരൽപ്പം
💬 Comments
View all comments