Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]
എനിക്കൊരു 2000 രൂപ വേണം... "
മനു പറഞ്ഞു.
" പോടാപ്പാ... കാശ് വീതിക്കുന്നുണ്ടെങ്കിൽ എല്ലാവർക്കും ഒരേ പോലെയെ കൊടുക്കു. നിനക്ക് മാത്രം അതികമൊന്നും തരത്തില്ല... "
അഭി പറഞ്ഞു.
" എടേയ്... ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയികിടക്കുവാ... ഫേസ്ബുക് ഓപ്പൺ ആക്കിയാൽ വാട്സ്ആപ്പ് കിട്ടും, വാട്സ്ആപ്പ് ഓൺ ആക്കിയാൽ ട്വിറ്ററ് കിട്ടും. ഉപയോഗിച്ച് മടുത്തു. ഫോണിന്റെ ഗ്ലാസ്സ് മാറ്റണം. "
മനു പറഞ്ഞു.
" ഒന്നു പോടോ... നിന്റെ അച്ഛനോട് ചോദിക്ക്... അയാള് തരാതിരിക്കില്ല... "
രാഹുൽ പറഞ്ഞു.
" നിങ്ങൾക്ക് തരാൻ പറ്റില്ലേൽ അത് പറഞ്ഞാ പോരെ വെറുതെ വീട്ടീകിടക്കുന്നവരെ പറയണോ... "
മനു തിരിച്ചു പറഞ്ഞു.
പെട്ടന്നാണ് രാഹുലിന് ഒരു കാര്യം ഓർമ വന്നത്.
" അല്ലാ... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കണം ന്ന് വിചാരിച്ചിരിക്കുകയായിരുന്നു. "
രാഹുൽ അഭിയോട് പറഞ്ഞു.
" എന്ത് കാര്യം...? "
അഭി ചോദിച്ചു.
" കിച്ചുവിന് വേണ്ടി ബാറ്റ് എടുക്കാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ സുചിത്ര നിനക്കൊരു പണി തന്നെന്നു പറഞ്ഞിരുന്നല്ലോ...? "
" അതെ... വെള്ളമെടുക്കുന്ന തൊട്ടി കിണറ്റിൽ വീണു. അത് എടുത്തു തരാൻ സുചിത്ര നിർബന്ധിച്ചു. അങ്ങനെ പണി കിട്ടിയ കാര്യമാ ഞാൻ പറഞ്ഞത്... "
" ആ... എന്നിട്ട്... എന്നിട്ട്... എന്നിട്ട്....? "
മനു അഭിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് അംകാംഷയോടെ ചോദിച്ചു.
" എന്നിട്ട് എന്താ... കിണറ്റിൽ ഇറങ്ങി ഞാൻ അവൾക്ക് തൊട്ടി എടുത്തു കൊടുത്തു. അത്ര തന്നെ.... "
അഭി പറഞ്ഞവസാനിപിച്ചു.
" നിന്റെ മുഖം കണ്ടാൽ മനസ്സിലാവും ആ സമയം അവിടെ വേറെ എന്തോ നടന്നിട്ടുണ്ട്.... "
രാഹുൽ സംശയം പ്രകടിപ്പിച്ചു.
" അതെ ആ സമയം ഇവനും, സുചിത്രയും അവിടെ തനിച്ചേ ഉണ്ടായിട്ടുള്ളൂ. നീ പരമാവധി സീൻ പിടിച്ചിട്ടുണ്ടാവും. നിന്നെ ഞങ്ങൾക്ക് അറിയാവുന്നതല്ലേ... "
വിഷ്ണു പറഞ്ഞു.
ഈ കാര്യവും പറഞ്ഞ് എല്ലാവരും അവനെ നിർബന്ധിച്ചു.
ഒടുവിൽ നടന്ന കാര്യങ്ങളൊക്കെ അവരോട് തുറന്നു പറയുകയല്ലാതെ വേറെ വഴിയില്ലെന്ന് അഭിക്ക് മനസ്സിലായി.
നടന്നതെല്ലാം അഭി അവരോട് പറഞ്ഞു.
💬 Comments
View all comments