Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
"
" ഇന്നലെ തലവേദനയാണെന്ന് പറഞ്ഞു. ഇന്ന് തലവേദന മാറിയോന്ന് ചോദിച്ചിട്ട് ഒന്നും പറയണില്ല... "
" ഞാനൊന്ന് നോക്കട്ടെ... "
അതും പറഞ്ഞ് ബീന, സുചിത്രയുടെ മുറിയിലേക്ക് ചെന്നു. പിന്നാലെ നീതുവും.
സുചിത്ര കിടക്കയിൽ വെറുതെ കണ്ണും തുറന്ന് കിടക്കുകയാണ്. അകത്തേക്ക് കയറിയ ബീനയെ കണ്ടപ്പോൾ സുചിത്ര കിടന്നിടത്തു നിന്ന് എഴുന്നേറ്റു.
" എന്താ സുചിത്രേ... ഈ നേരത്തൊരുറക്കം..? "
ബീന ചോദിച്ചു.
" വല്ലാത്ത ക്ഷീണം... ചേച്ചി... "
മുഖത്തേക്ക് ചിതറി കിടക്കുന്ന മുടി പിന്നിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു.
" അതെന്താ പെട്ടന്ന് ഇങ്ങനെ..? "
" അറിയില്ല... "
സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" സുചിത്ര ചേച്ചി ക്ഷിണിച്ചു ആകെ വല്ലാതായി പോയി... "
നീതു പറഞ്ഞു.
സുചിത്ര നീതുവിനെ നോക്കി ചെറുതായി ചിരിച്ചു. ശേഷം പറഞ്ഞു : രാവിലെ ഒന്നും കഴിച്ചില്ല... അതിന്റെ ക്ഷിണമായിരിക്കും...
" അതെന്താഡി ഒന്നും കഴിക്കാഞ്ഞേ...? രാവിലെ ഒന്നും ഉണ്ടാക്കിയില്ലേ...? "
ബീന ചോദിച്ചു.
" ഇല്ല... "
" അപ്പൊ കിച്ചുവോ..? അവനും കഴിച്ചില്ലേ..? "
" അവനോട് ഞാൻ ഹോട്ടലിൽ പോയി കഴിചോളാൻ പറഞ്ഞു. "
" ഇന്നലെ രാത്രി വല്ലതും കഴിച്ചാരുന്നോ...? "
ബീന ചോദിച്ചു.
സുചിത്ര അതിന് മറുപടിയൊന്നും കൊടുത്തില്ല.
" ഇങ്ങനെ പട്ടിണി കിടന്നാൽ എവിട്യ ശെരിയാവുക... വാ വന്ന് എന്തെങ്കിലും കഴിക്ക്...
മോളെ.. നീ അടുക്കളയിൽ ചെല്ല്. അവിടെ ഉള്ളത് എന്താ വച്ചാ അതുകൊണ്ട് കഴിക്കാൻ എന്തേലും ഉണ്ടാക്ക്... "
ബീന മകളോട് പറഞ്ഞു.
" ശെരിയമ്മേ... "
നീതു തല കുലുക്കികൊണ്ട് അവിടെനിന്നും പോയി.
" എനി പറ എന്താ നിന്റെ ശെരിക്കുമുള്ള പ്രശ്നം...? "
ബീന ചോദിച്ചു.
സുചിത്ര ഒന്നും മിണ്ടിയില്ല.
" ചോദിച്ചത് കേട്ടില്ലേ...? എന്താ നിന്റെ പ്രശ്നംന്ന്...? "
ബീന ആവർത്തിച്ചു.
" ചേച്ചി അത്... എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല...
പറ്റി പോയി... "
സുചിത്ര മുഖം താഴ്ത്തികൊണ്ട് പറഞ്ഞു.
ഈ സമയം ഹാളിൽ ഇരുന്ന് ടീവി കാണുകയാണ് കിച്ചു.
"
💬 Comments
View all comments