0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.8K

നോക്കിയപ്പോൾ അഭിയും,മനുവും ഒരേപോലെ അമ്പരന്നു. ഫോൺ റിസെറ്റ് ചെയ്യാൻ വച്ചിരിക്കുന്നു. 40% പൂർത്തിയായി കഴിഞ്ഞു. ഇരുവരും ഒരേപോലെ കിച്ചുവിന്റെ മുഖത്തു നോക്കി. അവരുടെ നോട്ടം മൈൻഡ് ചെയ്യാതെ കിച്ചു തിരികെ വീട്ടിലേക്ക് നടന്നു. " ഡാ… കിച്ചു… നീ പോവുകാണോ…? നിന്നോട് കുറച്ചു കാര്യം കൂടി പറയാനുണ്ട്." മനു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ട ഭാവം നടിക്കാതെ അവൻ നേരെ വച്ചു നടന്നു. സൂചിത്രയും, ബീനയും വീട്ടിൽ തിരികെയെത്തി. ആ കാഴ്ച്ച കണ്ട് ഇരുവരുടെയും മുഖത്തുണ്ടായ സന്തോഷം പാടെ ഇല്ലാതായി. പുറത്ത് സങ്കടത്തോടെ തല കുമ്പിട്ടിരിക്കുന്ന നീതുവിനെയാണ് അവർക്ക് കാണാനായത്. ബീന വേഗം മകൾടെ അടുത്തേയ്ക്ക് ഓടി ചെന്നു : എന്താ.. മോളെ എന്ത് പറ്റി..? കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീതു അമ്മയെ നോക്കി. " പറ മോളെ.. ഇവിടെ എന്താ ഉണ്ടായേ… നീയെന്തിനാ കരയുന്നേ…? " ബീന വെപ്രാളത്തോടെ ചോദിച്ചു. കിച്ചുവിന്റെ അടികൊണ്ട് ചുവന്നു തുടുത്ത കൈ നീതു അവർക്ക് നേരെ നീട്ടി. അത് കണ്ട് ബീനയ്ക്കും, സൂചിത്രക്കും ഒരേപോലെ സങ്കടം തോന്നി. " നിന്നെ അവൻ അടിച്ചോ…? " ബീന ദേഷ്യത്തോടെ ചോദിച്ചു. " മം… ഒന്നും വിചാരിച്ച പോലെ നടന്നില്ല അമ്മാ.. സുചിത്ര ചേച്ചി.. ഞാൻ ആവും പോലെ ശ്രമിച്ചതാ.. പക്ഷെ അവൻ വഴങ്ങിയില്ല..." അവൾ ഇരുവരുടെയും മുഖത്തു നോക്കി സങ്കടത്തോടെ പറഞ്ഞു. " സാരില്ല മോളെ… നീ നിനക്ക് ആവും പോലെ ശ്രമിച്ചില്ലേ…അത് മതി. എനി എന്ത് നടന്നാലും.. അത് എന്റെ വിധിയാണെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.. "

💬 Comments

View all comments