Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
ഞാൻ എന്നെ സ്വയം ന്യായികരിക്കുന്നതല്ല.. വിഷമം കൊണ്ട് പറഞ്ഞുപോകുന്നതാ.." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. " അഹ്… തൽക്കാലം നീ അതൊക്കെ മനസ്സീന്ന് കള. എന്നിട്ട് കഴിക്കാനെന്തേലും ഉണ്ടാക്കി വെയ്ക്ക്. ഫ്രണ്ട്സിനെയും കൂട്ടി ഞാൻ അങ്ങോട്ടേയ്ക്ക് എത്തിക്കോളാം. ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് അവിടെ വച്ചാ… " അതും പറഞ്ഞ് അഭി ഫോൺ കട്ട് ചെയ്തു. ടക്ക് ടക്ക് ടക്ക്… കുളികഴിഞ്ഞ തോർത്തും തലയിൽ ചുറ്റിക്കൊണ്ട് സുചിത്ര കിച്ചുവിന്റെ റൂമിലെ കതകിന് തട്ടി. അവൻ വാതില് തുറന്ന് പുറത്തേയ്ക്ക് വന്നു. " വാ… വന്നെന്തെങ്കിലും കഴിക്ക്. " മുഖത്ത് പുഞ്ചിരി വരുത്തികൊണ്ട് സുചിത്ര പറഞ്ഞു. " എനിക്ക് വിശപ്പില്ല… " കിച്ചു മറുപടി നൽകി. " അങ്ങനെ പറഞ്ഞാൽ.. എങ്ങനെയാ..? ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ലല്ലോ…? " " അതൊന്നും കുഴപ്പമില്ല… " അവൻ ഗൗരവം വിടാതെ പറഞ്ഞു. " എനിക്ക് കുഴപ്പമുണ്ട്… " അതും പറഞ്ഞ് സുചിത്ര അവനേം വിളിച്ചുകൊണ്ടു ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി. പ്ളേറ്റിൽ പുട്ടും, കടലക്കറിയും വിളമ്പി. കിച്ചു മനസ്സില്ലാമനസ്സോടെ അത് കഴിക്കാൻ ആരംഭിച്ചു. കിച്ചുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു : രാവിലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു. ഇപ്പൊ കുഴപ്പമൊന്നുമില്ല എല്ലാം നോർമലായിന്ന് പറഞ്ഞു. നിന്നെ അന്വേഷിച്ചിരുന്നു. നീ ഉറങ്ങിയെഴുന്നേറ്റില്ലാന്ന് പറഞ്ഞു. അവിടുള്ള ജോലിയൊക്കെ ഉപേക്ഷിച്ച് അതികം വൈകാതെ നാട്ടിലേക്ക് വരാൻ അച്ഛൻ തീരുമാനിച്ചു. കൂടിവന്നാൽ ഒന്നോ,രണ്ടോ മാസം അതിനുള്ളിൽ അച്ഛനിവിടെയെത്തും. " അച്ഛനിവിടെ വരുമ്പോൾ ഇവിടെ ഇതുവരെ നടന്ന കാര്യങ്ങളൊന്നും ഞാൻ പറയരുത് എന്നല്ലേ… അമ്മ പറഞ്ഞുവരുന്നത്...? " അവൻ തിരിച്ചു ചോദിച്ചു. സുചിത്രയ്ക്ക്
💬 Comments
View all comments