0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

രണ്ട് 500ന്റെ നോട്ടുകൾ അവന്റെ കൈയിൽ വച്ച് കൊടുത്തു. " എനിക്ക് ഇത്രയും കാശൊന്നും വേണ്ട… " അഞ്ഞൂറ് തിരിച്ചേൽപ്പിച്ചുകൊണ്ടവൻ പറഞ്ഞു. കാശ് തിരികെ വാങ്ങാൻ സുചിത്ര കൂട്ടാക്കിയില്ല : കുറേ കാലമായില്ലേ.. നീ ടൗണിലൊക്കെ പോയിട്ട്… നല്ല ഭക്ഷണമൊക്കെ കഴിച്ച്, ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങി സന്തോഷത്തോടെ തിരിച്ചു വന്നാൽ മതി… അത് വാങ്ങി പുച്ഛഭവത്തോടെ കിച്ചു പറഞ്ഞു : എന്നെ സ്നേഹിക്കുന്ന ഇങ്ങനെയൊരു അമ്മയെയാണ് ഞാൻ ആഗ്രഹിച്ചത്. അതിനുള്ള അവസരവും തന്നു. പക്ഷെ അത് നിങ്ങളെന്റെ കഴിവുകേടായി കണ്ടു,ഇനിയെന്തിനാ ഇതൊക്കെ…? കൂടുതലൊന്നും പറയാൻ നിൽക്കാതെ മുഖം തിരിച്ചുകൊണ്ട് അവൻ നടന്നകന്നു. കിച്ചു പറഞ്ഞത് സുചിത്രയ്ക്കും നല്ല വിഷമമുണ്ടാക്കി. ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവൻ ഒരു നമ്പറിലേക്ക് വിളിച്ചു. " ഹലോ… " അവൻ പറഞ്ഞു. " അഹ്.. പറ.. ഏട്ടാ.. " വീണ മറുപടി നൽകി. " നീ കോളേജിൽ പോകാൻ റെഡിയായോ..? " " അഹ്.. എന്തേ…? " അവൾ സംശയത്തോടെ ചോദിച്ചു. " ഞാൻ അങ്ങോട്ട്‌ വരണുണ്ട്.. നീയിന്ന് കോളേജിൽ പോകേണ്ട. " " ഏട്ടാ അത്… " " കോളേജിലേക്കാണെന്ന് പറഞ്ഞ് നീ വീട്ടീന്ന് ഇറങ്ങ്.. എന്നിട്ട് ടൗണിലുള്ള ബീച്ചിലേക്ക് വാ.. എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ വരുന്നുണ്ടെന്നുള്ള വിവരം ഒരിക്കലും മുത്തശ്ശനും, മുത്തശ്ശിയും അറിയരുത്. " " ഏട്ടാ… എനിക്ക് ഏട്ടനോടും ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു.. " വീണ ഒരല്പം അങ്കലാപ്പോടെ പറഞ്ഞു. " എന്ത് കാര്യം..? " " അത്.. ഫോണിൽ പറയാൻ പറ്റത്തില്ല. ഇവിടെ വരുമ്പോൾ

💬 Comments

View all comments