0%

Chapter Title : ക്രിക്കറ്റ് കളി 5 [Amal SRK]

Author : amal Read All Parts 2.2K
പറയുന്നോടാ...? " " സത്യമാ പറഞ്ഞത്... ഞാൻ കോളേജിലാ പോയത്... " അവൻ ചെറുതായി കരയാൻ തുടങ്ങി. " നിന്റെ അച്ഛനെ പറഞ്ഞു പറ്റിക്കുന്ന പോലെ എന്റെയെടുത്ത് നീ വേലയിറക്കണ്ടാ... " " അമ്മയോട് ആരാ പറഞ്ഞത് ഞാൻ ക്രിക്കറ്റ്‌ കളിക്കാൻ പോയിന്ന്...? " കരഞ്ഞുകൊണ്ട് ചോദിച്ചു. " നിന്റെ കൂട്ടുകാരൻ അഭി. ബാറ്റ് എടുക്കാൻ അവനിവിടെ വന്നിരുന്നു. അവൻ പറഞ്ഞതാ നീ അവരുടെ കൂടെ കളിക്കാൻ ചെന്ന വിവരം... " അമ്മ പറഞ്ഞത് കേട്ട് അവൻ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി. അപ്പൊ അഭി തന്നോട് പറഞ്ഞതൊക്കെ കള്ളമായിരുന്നു. അവൻ അമ്മയോട് എല്ലാം പറഞ്ഞു. വഞ്ചകൻ. അഭിയോട് ദേഷ്യവും, വെറുപ്പും ഒരേ സമയം അവന് തോന്നി. ചങ്കായി കൂടെ നടന്നിട്ട് അവൻ തന്നെ ഇങ്ങനെ ചതിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. കിച്ചുക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അത്.
അമ്മയുടെ മുഖത്തു നോക്കാതെ സങ്കടപെട്ടുകൊണ്ട് അവൻ തന്റെ മുറിയിലേക്ക് ചെന്നു. സമയം രാത്രിയായി. അമ്മയോടുള്ള ദേഷ്യം കാരണം ഉച്ചയ്ക്ക് ആഹാരം കഴിച്ചില്ല. തനിക്ക് വേണ്ടി അമ്മ വിഭവ സമൃദ്ധമായ ആഹാരങ്ങൾ ഒരുക്കി വച്ചിരുന്നു. നീതുവിന് നല്ലോണം വിശക്കുന്നുണ്ട്. പോയി എടുത്തു കഴിച്ചാലോ. അല്ലേ വേണ്ട അമ്മയ്ക്ക് മുൻപിൽ താഴ്ന്നു കൊടുക്കുന്നതിനു തുല്യമാണത്. വിശപ്പ് സഹിക്കുവാൻ തന്നെ തീരുമാനിച്ചു. സമയം ഇത്രയൊക്കെ ആയിട്ടും അമ്മയെന്താ എന്നെ സമാധാനിപ്പിക്കാൻ വരാഞ്ഞത്...? ഇങ്ങനെയുള്ള പല പല ചിന്തകളും അവളുടെ മനസിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. ടക് ടക്... വാതിലിന് മുട്ടി. അമ്മയാണ്. ഊണ് കഴിക്കാൻ വിളിക്കാൻ വന്നതായിരിക്കും. അതികം ജാഡയൊന്നും കാണിക്കാൻ നിൽക്കേണ്ട നല്ല വിശപ്പുണ്ട്.

💬 Comments

View all comments