Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]
എല്ലാവരോടുമായി പരിഹാസരൂപേണ ചോദിച്ചു.
" എന്നാലും മനസ്സിന് ഇപ്പോഴും ഒരു വിഷമം. ഞാൻ ഉറപ്പായും ജയിക്കുന്ന് വിചാരിച്ച കളിയല്ലേ... "
അഭി നിരാശയോടെ പറഞ്ഞു.
" നിർത്ത്.. എനി അടുത്ത തവണ പിടിക്കാം... "
നവീൻ എല്ലാവരോടുമായി പറഞ്ഞു.
" എടാ.. അഭി റണ്ണേഴ്‌സ് അപ്പിന് കിട്ടിയ ക്യാഷ് പ്രൈസ് വീതിച്ചെടുക്കണ്ടേ...? "
രാഹുൽ ചോദിച്ചു.
" അത് നമ്മക്ക് നാളെ വീതിക്കാം... "
അഭി മറുപടി നൽകി.
" എനിക്കൊരു 2000 രൂപ വേണം... "
മനു പറഞ്ഞു.
" പോടാപ്പാ... കാശ് വീതിക്കുന്നുണ്ടെങ്കിൽ എല്ലാവർക്കും ഒരേ പോലെയെ കൊടുക്കു. നിനക്ക് മാത്രം അതികമൊന്നും തരത്തില്ല... "
അഭി പറഞ്ഞു.
" എടേയ്... ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയികിടക്കുവാ... ഫേസ്ബുക് ഓപ്പൺ ആക്കിയാൽ വാട്സ്ആപ്പ് കിട്ടും, വാട്സ്ആപ്പ് ഓൺ ആക്കിയാൽ ട്വിറ്ററ് കിട്ടും. ഉപയോഗിച്ച് മടുത്തു. ഫോണിന്റെ ഗ്ലാസ്സ് മാറ്റണം. "
മനു പറഞ്ഞു.
" ഒന്നു പോടോ... നിന്റെ അച്ഛനോട് ചോദിക്ക്... അയാള് തരാതിരിക്കില്ല... "
രാഹുൽ പറഞ്ഞു.
" നിങ്ങൾക്ക് തരാൻ പറ്റില്ലേൽ അത് പറഞ്ഞാ പോരെ വെറുതെ വീട്ടീകിടക്കുന്നവരെ പറയണോ... "
മനു തിരിച്ചു പറഞ്ഞു.
പെട്ടന്നാണ് രാഹുലിന് ഒരു കാര്യം ഓർമ വന്നത്.
" അല്ലാ... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കണം ന്ന് വിചാരിച്ചിരിക്കുകയായിരുന്നു. "
രാഹുൽ അഭിയോട് പറഞ്ഞു.
" എന്ത് കാര്യം...? "
അഭി ചോദിച്ചു.
" കിച്ചുവിന് വേണ്ടി ബാറ്റ് എടുക്കാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ സുചിത്ര നിനക്കൊരു പണി തന്നെന്നു പറഞ്ഞിരുന്നല്ലോ...? "
💬 Comments
View all comments