Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
കഴിച്ചാൽ മതി. തടിയൊക്കെ നേരയായിക്കൊള്ളും. "
ബീന പറഞ്ഞു.
നീതുവിന്റെ കൈയിൽ ഒരു ബേക്കറി സഞ്ചിയുണ്ടായിരുന്നു. അത് കിച്ചുവിന് കൊടുത്തു.
നീതു അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും ചിരിച്ചു കാണിച്ചു.
" നിന്റെ അമ്മയെവിടെ...? "
ബീന ചോദിച്ചു.
" അമ്മ മുറിയിലുണ്ട്.. കിടക്കുവാ.. "
കിച്ചു പറഞ്ഞു.
" എന്തേ...? അവൾക്ക് സുഖമില്ലേ... "
" ഇന്നലെ തലവേദനയാണെന്ന് പറഞ്ഞു. ഇന്ന് തലവേദന മാറിയോന്ന് ചോദിച്ചിട്ട് ഒന്നും പറയണില്ല... "
" ഞാനൊന്ന് നോക്കട്ടെ... "
അതും പറഞ്ഞ് ബീന, സുചിത്രയുടെ മുറിയിലേക്ക് ചെന്നു. പിന്നാലെ നീതുവും.
സുചിത്ര കിടക്കയിൽ വെറുതെ കണ്ണും തുറന്ന് കിടക്കുകയാണ്. അകത്തേക്ക് കയറിയ ബീനയെ കണ്ടപ്പോൾ സുചിത്ര കിടന്നിടത്തു നിന്ന് എഴുന്നേറ്റു.
" എന്താ സുചിത്രേ... ഈ നേരത്തൊരുറക്കം..? "
ബീന ചോദിച്ചു.
" വല്ലാത്ത ക്ഷീണം... ചേച്ചി... "
മുഖത്തേക്ക് ചിതറി കിടക്കുന്ന മുടി പിന്നിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു.
" അതെന്താ പെട്ടന്ന് ഇങ്ങനെ..? "
" അറിയില്ല... "
സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" സുചിത്ര ചേച്ചി ക്ഷിണിച്ചു ആകെ വല്ലാതായി പോയി... "
നീതു പറഞ്ഞു.
സുചിത്ര നീതുവിനെ നോക്കി ചെറുതായി ചിരിച്ചു. ശേഷം പറഞ്ഞു : രാവിലെ ഒന്നും കഴിച്ചില്ല... അതിന്റെ ക്ഷിണമായിരിക്കും...
" അതെന്താഡി ഒന്നും കഴിക്കാഞ്ഞേ...? രാവിലെ ഒന്നും ഉണ്ടാക്കിയില്ലേ...? "
ബീന ചോദിച്ചു.
" ഇല്ല... "
" അപ്പൊ കിച്ചുവോ..? അവനും കഴിച്ചില്ലേ..? "
" അവനോട് ഞാൻ ഹോട്ടലിൽ പോയി കഴിചോളാൻ പറഞ്ഞു. "
💬 Comments
View all comments