Chapter Title : കൃഷ്ണമോഹനം - 4
കൊണ്ട് അയാളുടെ അടുത്തേക്ക് വന്നപ്പോൾ മോഹൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം, എഴുന്നേറ്റ് മേശപ്പുറത്ത് വച്ചിട്ട് ആ സൗന്ദര്യത്തെ നോക്കി ഇരു കൈകളും നീട്ടിക്കാണിച്ചു.ലീല കണ്ണുകൾ മോഹനേട്ട ന്റെ കണ്ണുകളിൽ തന്നെ ഉടക്കി സ്വപ്നത്തിലെന്ന പോലെ ആ കരങ്ങളിലേക്കടുത്ത് ആ മാറിടത്തിലേക്ക് വീണു. എന്തിനെന്നറിയാതെ അവളിൽ നിന്നും ഒരു തേങ്ങലുയർന്നു, അവളൊന്നു വിതുമ്പിപ്പോയി.മോഹൻ ഒരു കൈ കൊണ്ട് അവളെ തന്റെ മാറിലേക്കടുക്കി പിടിച്ച് മറുകൈ കൊണ്ട് അവളുടെ തലയിലും പുറത്തും തലോടി .
.
അരൂപാസുരനുമായി യുദ്ധത്തിനു പുറപ്പെട്ട ദുശ്ശാസനൻ, രണ്ടു വർഷത്തെ ഘോര യുദ്ധത്തിനൊടുവിൽ അരൂപനെ വധിച്ച് വിജയ(ശീലാളിതനായി തല ഉയർത്തിപ്പിടിച്ച് തിരികെയെത്തിയപ്പോൾ ആദ്യം കയറിച്ചെന്നത് (പഥമ പത്നി സുശീലാവതിയുടെ അന്ത:പുരത്തിലേക്കായിരുന്നില്ല, മറിച്ച് സപത്നിയും ദുശ്ശാസനന്റെ ദുഷ്(പവൃത്തികളെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന (കീഡാവതി അഥവാ ലീലാവതിയുടെ സമീപത്തേക്കായിരുന്നു. അന്ന് കിടപ്പറ വാതിൽ പോലും ചാരാനുള്ള ക്ഷമയും അനുവാദവും തരാതെ രണ്ടു വർഷക്കാലത്തെ രതിയുടെ മൃഗതൃഷ്ണ ,ഒരു സിംഹം തന്റെ ഇണയെ (പാപിക്കുന്ന വീറും (കൗര്യവും ആവാഹിച്ച് (കീഡാവതിയുമായി വേഴ്ച നടത്തിയത് മൂന്ന് ദിവസം അഹോരാ(തമായിരുന്നു. ആ മൂന്ന് ദിവസങ്ങളിൽ രതിയുടെ അനന്തവിഹായസ്സിൽ ഒരു അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുകയായിരുന്നു, വിശപ്പും ദാഹവുമറിയാതെ ദിവസങ്ങൾ കൊഴിയുന്നതറിയാതെ.
.
നിമിഷങ്ങൾക്കുള്ളിൽ കഥാസന്ദർഭങ്ങൾ ലീലാവതിയുടെ മനസ്സിൽ തെളിഞ്ഞു. അവൾ ദുശ്ശാസന പത്നിയായ (കീ ഡാവതിയെന്ന അസുര സുന്ദരിയായി മാറുകയായി. അവളുടെ വിരഹത്തിന് സമാപ്തി കുറിച്ച ദുശ്ശാസനാഗമനത്തിൽ മിഴികളിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ തന്റെ മാറിടം നനക്കുന്നത് മോഹൻ അറിഞ്ഞു. അയാൾ താടിയിൽ പിടിച്ച് താമരപ്പൂ പോലുള്ള അവളുടെ മുഖം ഉയർത്തി ആ
💬 Comments
View all comments