Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10 [Biju]
അവള്‍ എന്‍റെ മാറില്ല്‍ വീണു ശബ്ദം കടിച്ചു പിടിച്ചു ഇല്ലാതാക്കിക്കൊണ്ട് ഒന്ന് പൊട്ടിക്കരഞ്ഞു.. എന്‍റെ വലതു കൈ അവളുടെ എടുപ്പില്‍ ചുറ്റി പിടിച്ചിരുന്നു കൊണ്ട് അവളുടെ വയറിന്‍റെ അതിവേഗതയില്‍ ഉള്ള ഉയര്‍ച്ചതാഴ്ചകള്‍ ആണ് അവള്‍ പൊട്ടി ക്കരയുകയാണ് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത്..
പതറിയ ശബ്ദത്തില്‍ കൃഷ്ണ പരിഭവം പറഞ്ഞു : എന്തൊക്കെയ ഏട്ടാ ഇത് .. എന്നോട് നേരത്തെ പറയായിരുന്നില്ലേ .. ഞാന്‍ എന്ത് ശിക്ഷയും സ്വീകരിക്കുംയിരുന്നല്ലോ ??
ഞാന്‍ : നീയും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ .. അതുകൊണ്ടല്ലേ ഇങ്ങനെ ചെയ്യേണ്ടി വന്നത് ? ഞാന്‍ എത്ര തവണ ചോദിച്ചു.. ശരി നീ ഇപ്പോള്‍ പറയുമോ ? എല്ലാം എല്ലാം വിശദമായി ?
കൃഷ്ണ : ഹാ പറയാം .
ഞാന്‍ : ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം .. നീ എന്നോട് ഇനിയും കള്ളം ആണ് പറയാന്‍ ഉദേശിക്കുന്നത് എങ്കില്‍ .. നീ സ്ഥിരം കള്ളം പറയുന്നവള്‍ ആണ് എന്ന് അത് എന്നെ ബോധ്യപ്പെടുത്തി തരല്‍ മാത്രം ആയിരിക്കും അത്. നീ പറയുന്നത് കള്ളം ആണ് എങ്കില്‍ അത് എനിക്ക് അറിയാന്‍ കഴിയും.
കൃഷ്ണ : ഏട്ടാ ഏട്ടനോട് ആരാ ഇതൊക്കെ പറഞ്ഞെ ?
ഞാന്‍ : അത് ഞാന്‍ നിന്നോട് പറഞ്ഞു തരാന്‍ ഇപ്പോള്‍ എനിക്ക് ഒരു ബാധ്യതയും ഇല്ല.
കൃഷ്ണ : ശരി ,.. ഞാന്‍ എല്ലാം പറയാം ഏട്ടാ ..
പെട്ടന്ന് ഞാന്‍ ഒന്ന് ഞെട്ടി പുളഞ്ഞു .. അത് കണ്ടു കൃഷ്ണയുടെ ചുണ്ടുകള്‍ കോടി .. അവളുടെ കണ്ണുകളില്‍ നിന്ന് അതിവേഗതയില്‍ കണ്ണുനീര്‍ ഒലിച്ചിറങ്ങി .. അവള്‍ ഉടനെ താങ്ങുവാന്‍ കഴിയാതെ എന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി.
(കാര്യം എന്താണ് എന്ന് വെച്ചാല്‍ .. ഞാന്‍ കൃഷ്ണയും ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ..
💬 Comments
View all comments