Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
തന്നെ ആണ് ഇന്നത്തെ ദിവസം.
അവള്‍ അത് അര്‍ഹിക്കുന്നും ഉണ്ട്. എന്നാല്‍ അത് മാത്രം അല്ല അതിനു പുറമേ എന്തോ ഒരു ക്രൂരതയുടെ ആനന്ദം എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു. എന്ന് വെച്ച് അവളുടെ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന യാതൊന്നും ഞാന്‍ അവളോട് ചെയ്യില്ല.പക്ഷെ ഇന്ന് ഈ ദിവസത്തിന്‍റെ കാര്യത്തില്‍ എനിക്ക് ഒരു ഉറപ്പും തരാന്‍ കഴിയില്ല. അവള്‍ നീറി നീറി പുകയണം.
ഞാന്‍ ഹാള്‍ ലേക്ക് കടന്നശേഷം കതകടച്ചു.
‘ഇനി പറ എന്താ പ്രശ്നം ആ പെണ്ണ് നിന്നെ എന്താ ചെയ്തത്..
കൃഷ്ണ എന്തൊക്കെയോ പറയാന്‍ പുറപ്പെട്ടു. പക്ഷെ അവള്‍ വാക്കുകള്‍ക്കായി പരതുകയായിരുന്നു.
കൃഷ്ണ : അത്... അത്.. എന്നെക്കുറിച്ച് ഓരോന്ന് ശരത്തെട്ടനോട് പറഞ്ഞില്ലേ ?
ഞാന്‍ ; എന്ത് പറഞ്ഞു ?
‘എന്നെ ഉണക്കക്കമ്പ് എന്നൊക്കെ പറഞ്ഞില്ലേ ശരത്തെട്ടനോട് ‘
‘അയ്യേ അത് ഒരു തമാശ .. അതൊക്കെ എന്ജോയ് ചെയ്യ്തല്പ്പോരെ ..മാത്രവുമല്ല അത് ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ അല്ലെ ഇപ്പൊ എന്താ ഇവിടെ ഉണ്ടായത്’
ഇപ്പോള്‍ ഇവിടെ എന്തോ നടന്നിട്ടുണ്ട് അത് പറയാന്‍ എനിക്ക് ജിജ്ഞാസ ഉണ്ടായി
അവള്‍ വിക്കി വിക്കി കളിക്കുന്നതല്ലാതെ എന്താണ് സംഭവിച്ചത് എന്ന് പറയുന്നും ഇല്ല. എന്‍റെ ഈശ്വര ജയന്തി ടീച്ചര്‍ അയച്ച ഈ പെണ്ണ് ആള് ഒരു സംഭവം തന്നെ ആണല്ലോ.
കൃഷ്ണ : നേരത്തെ ഏട്ടനോട് പറഞ്ഞത് പോലെ എന്നെ കളിയാക്കി ഓരോന്നൊക്കെ പറയുന്നു ഏട്ടാ ‘
ശരത്ത് ; എന്തൊക്കെയ പറഞ്ഞത് ..
ഞാന്‍ എന്‍റെ കൃഷ്ണേന്ദുവിനെ ചേര്‍ത്ത് പിടിച്ചു പറ മോളെ എന്തെ ആ പെണ്ണ്
💬 Comments
View all comments