Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]
സെൽഫികൾ എടുക്കാൻ തുടങ്ങി.. ഞാനും കുഞ്ഞുങ്ങളെ കൊണ്ട് പോയി കുറച്ച് ഫോട്ടോസ് എടുത്തു.രാത്രി ആയതിനാൽ ക്ലിയർ കുറവാണെങ്കിലും നല്ല ഫോട്ടോസ് കിട്ടി. കുക്കിംഗിനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും അന്ന് രാത്രിയിലേക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിരുന്നു.മൂന്ന് റൂമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഷിജുവും പാർവതിയും ഒരു മുറിയിലും അമ്മയും മീരയും കുട്ടികളും മറ്റൊരു മുറിയിലും രോഹൻ ഒറ്റയ്ക്ക് ഒരു മുറിയിലും കിടക്കാൻ തീരുമാനിച്ചു.
'അത് പറ്റില്ല. ഇവന് ഒറ്റയ്ക്ക് ഒരു മുറിയോ.. ' മീര പരാതി പറഞ്ഞു.
'അല്ലാതെ എങ്ങനെ ചെയ്യാ ടീ.. നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ മുറി ഇനി ഇല്ലല്ലോ.'പാർവതി പറഞ്ഞു.
'അയിന് ഒറ്റയ്ക്ക് വേണം എന്ന് ഞാൻ പറഞ്ഞില്ലാലോ.. നിങ്ങൾ കപ്പിൾസ് ഒരു മുറിയിൽ അല്ലെ.. അത് പോലെ ഞാനും അവനും ഒരു മുറിയിൽ കിടക്കാം.. അല്ലേടാ..'
'ദേ ഒരൊറ്റ ചവിട്ടിന് നീ വീട്ടിൽ എത്തും.. ഓ അവളുടെ പൂതി കണ്ടില്ലേ. അവന്റെ ഒപ്പം ഒരുമിച്ചു കിടക്കണം പോലും. അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.. അല്ലെ രോഹൻ.'
'അതിന് ആര് കല്യാണം കഴിക്കുന്നു.. അതും ഇങ്ങനെ ഒരു സാധനത്തിനെ '
'എടാ.. നിന്നെ ഞാൻ ശരിയാക്കും.. ഇനിയെങ്കിലും നീ സന്യാസം കളഞ്ഞു എന്നേ കെട്ടാൻ നോക്കിക്കോ.. അല്ലെങ്കിൽ ഞാൻ കൂടും കിടക്കയും ഒക്കെ എടുത്ത് വീട്ടിലേക്ക് വരും.'
'അപ്പൊ നീ തീർന്ന് രോഹൻ.... നീ ഇങ്ങനെ സിംഗിൾ ലൈഫ് ആഘോഷിച്ചു നടക്കുന്നത് കണ്ടപ്പോ എനിക്ക് അസൂയ ആയിരുന്നു. ഇപ്പൊ സമാധാനം ആയി. അതും നല്ല ബെസ്റ്റ് പാർട്ടി ആണ് നിന്നെ നോട്ടം ഇട്ടിരിക്കുന്നത്.' എല്ലാം കേട്ട് നിന്ന ഷിജു പറഞ്ഞു.
💬 Comments
View all comments