ക്രിസ്തുമസ് രാത്രി

📝 Ongoing

👁 855163 views ❤ 2746 likes 💬 135 comments

ക്രിസ്തുമസ് രാത്രി
CHRISTMAS RATHRI BY-  സാജൻ പീറ്റർ

"ഇച്ചായ....ഇച്ചായ....എന്തൊരു ഉറക്കമാ ഇത്.....ദേ അപ്പച്ചൻ ഫോണിൽ.....

മറിയ...ഡോക്ടർ മാത്യൂസിനെ വിളിച്ചുണർത്തികൊണ്ട് ഫോൺ കൊടുത്തു...

"ഹാലോ അങ്കിൾ....

"ഹ മോനെ സുഖമാണോ....

"അതെ അങ്കിൾ....

"ആ പിന്നെ മോനെ മറിയയുടെ മമ്മിയും ഗ്രേസിയും കൂടി ഡൽഹിക്കു വരുന്നുണ്ട്....അവർക്കൊരാഗ്രഹം ഇപ്രാവശ്യം ക്രിസ്തുമസ് നിങ്ങളുടെ കൂടെ ആഘോഷിക്കണം എന്ന്....

"അപ്പോൾ അങ്കിൾ വരുന്നില്ലേ.....

"ഇല്ല മോനെ എനിക്ക് ഒരു നിമിഷം പോലും മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണിവിടെ....കടയിൽ നിന്നും കണ്ണൊന്നു മാറിയാൽ ബിസിനസ്സ് മൊത്തം തരിപ്പണം ആകും....അവർക്കു കൂട്ടിനു ഞാൻ മോന്റെ അനിയൻ ഫിലിപ്പിനോട് വരാൻ പറഞ്ഞിട്ടുണ്ട്...ആട്ടെ ബെഞ്ചമിൻ മോൻ എന്തെടുക്കുന്നു....

"ഉറക്കമാണ് അങ്കിൾ...

"അതെയോ അപ്പോൾ ശരി....അവർക്കുള്ള ടിക്കറ്റ് ഇരുപതാം തീയതിയാണ്....

"നോ പ്രോബ്ലം അങ്കിൾ....

ഫോൺ വച്ചു....

ഹോ ഇവരെ പരിചയപ്പെട്ടില്ല അല്ലെ.....വലിയേടത്തു വറീച്ചൻ ആണ് ഫോൺ ചെയ്തത്.....കോഴഞ്ചേരി എം.ജി ടെക്സ്റ്റയിൽസ് ഉടമ....വറീച്ചൻറെ മരുമകനാണ് ഡോക്ടർ മാത്യൂസ്....വറീച്ചൻറെ മൂത്തമകൾ മറിയയുടെ ഭർത്താവ്....രണ്ടാമത്തെ മകൾ ഗ്രേസി...ബി.എസ.സി നേഴ്‌സിങ് കഴിഞ്ഞു....ഭാര്യ അന്നമ്മ .....ഡോക്ടർ മാത്യൂസിന്റെ വീട്ടിൽ അപ്പച്ചൻ കുര്യനും അമ്മച്ചി ത്രേസ്യാമ്മയും ഒരു അനുജൻ ഫിലിപ്പും.....ഫിലിപ് എഞ്ചിനീയറിങ് കഴിഞ്

📚 Chapters

7 published

Related Stories

💬 Comments

View all comments