0%

Chapter Title : ക്രിസ്തുമസ് സമ്മാനം [സ്മിത]

Author : സ്മിത Read All Parts 2.6K

മേരീ... അവനൊറങ്ങുന്നത് നീയൊന്നു കാണണം...  രാവിലത്തെ പണിയൊക്കെ ഞാൻ അങ്ങ് ഒറ്റയ്ക്ക് ചെയ്തോളാം..."

അപ്പന്റെ വാക്കുകൾ കേട്ട്, നെഞ്ചിലൂടെ ഒരു കുളിർ രേഖ പാഞ്ഞു. അതിൻ്റെ അലിവിൽ തൻ്റെ കണ്ണുകളിൽ നേർത്ത ഈറൻ പൊടിഞ്ഞു.

"നിങ്ങളൊന്ന് ചുമ്മാ ഇരി..."

'അമ്മ പെട്ടെന്ന് പറഞ്ഞു.

"പതിനെട്ടാ പ്രായം അവന്‍റെ ! ശരിക്കും പണിയെടുക്കാനുള്ള പ്രായവാ അത്! എന്തോരം പശുക്കളെ കറന്നാലാ? അതും അഞ്ചര വെളുപ്പിന്! നിങ്ങള് ഒരു മനുഷ്യനല്ലേ? യന്ത്രവൊന്നുവല്ലല്ലോ...!"

"ശരിയൊക്കെയാ അത്.."

നെടുവീർപ്പോടെ അപ്പൻ പറഞ്ഞു.

"എന്നാലും ഒറങ്ങിക്കെടക്കുമ്പം അവന്‍റെ  മൊഖം കാണുമ്പം വിളിക്കാൻ തോന്നുകിലാ മേരീ..."

സ്നേഹാർദ്രതയുടെ ചൂടിൽ ഹൃദയം സുഖകരമായി ഒന്നുരുകി അപ്പോൾ. അപ്പൻ തന്നെ എന്തോരം സ്നേഹിക്കുന്നു!

ഇതിന് മുമ്പ് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. അപ്പനോ അമ്മയോ ആരും തന്നെ അങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വീട്ടിലെ പണികളും പറമ്പിലെ പണികളും കാരണം മര്യാദയ്ക്ക് ഒന്ന് പരസ്പ്പരം നോക്കാൻ പോലും ആർക്കും നേരം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം!

അതിന് ശേഷം തൻ്റെ ചിന്തകളിൽ പ്രവർത്തികളിൽ വന്ന മാറ്റം!

കൂട്ടുകാരുമായുള്ള രാവിലത്തെ കറക്കം നിർത്തി. വീണ്ടും വീണ്ടും പണി ചെയ്യ് എന്ന് അപ്പനെക്കൊണ്ടും അമ്മയെക്കൊണ്ടും പറയിപ്പിക്കുന്നത് നിർത്തി.

തെയ്യാമ പല തവണ ക്ഷണിച്ചെങ്കിലും താന്‍ പിന്നീട് അവളെ തേടിപ്പോയിട്ടില്ല.

അവളെയെന്നല്ല, ആരെയും അടുപ്പിച്ചില്ല.

നാല് മണിക്ക് എഴുന്നേൽക്കും. ഉറക്കച്ചടവ്‌ കാരണം കണ്ണുകൾ ഒട്ടിപ്പിടിച്ചിരിക്കുമെങ്കിലും, എത്ര വിഷമിച്ചിട്ടാണെങ്കിലും.

ക്രിസ്തുമസിന്റെ തലേ രാത്രി, അടുത്ത ദിവസത്തെപ്പറ്റിയോർത്ത് കിടക്കുകയായിരുന്നു അവൻ. നാളെ ആഘോഷമാണ്. ദരിദ്രരെങ്കിലും ക്രിസ്തുമസ് ദിവസം അപ്പനുമമ്മയും അത് തങ്ങളെ ഒരിക്കലും അറിയിക്കാറില്ല.  കോഴിയും പോത്തും അപ്പവുമൊക്കെയായി ആഘോഷം

💬 Comments

View all comments