Chapter Title : ക്രിസ്തുമസ് സമ്മാനം [സ്മിത]
അപ്പൻ തൻ്റെ മുറിയിൽ വരും.
"തൊമ്മച്ചാ, ഞാമ്പോയി തൊടങ്ങാം, നീ വന്നേരെ കേട്ടോ,"
എന്നും അപ്പൻ അത് പറയും.
പിന്നെ അപ്പൻ തൊഴുത്തിലേക്ക് പോകും. ആദ്യം വലിയ പാൽപ്പാത്രങ്ങൾ അപ്പൻ കഴുകും.
പക്ഷെ ഇന്ന്, ആ പാത്രങ്ങൾ ഒഴിഞ്ഞു കിടക്കില്ല.
പാൽ നിറഞ്ഞ്, പതഞ്ഞ്, നുരഞ്ഞ്....
"ഇതെന്നാ എടപാടാ...!"
ഒന്നും മനസിലാകാതെ അപ്പൻ തല ചൊറിയും.
അതോർത്ത് തൊമ്മച്ചന് ചിരിയടക്കാൻ കഴിഞ്ഞില്ല. ആ ഓർമ്മയിൽ, മടുപ്പറിയാതെ, ആസ്വദിച്ച് അവൻ കറവ തുടർന്നു. സുഗന്ധം പരത്തി രണ്ട് പാൽ നുരധാര പാത്രത്തിലേക്ക് അനസ്യൂതം നിർഗ്ഗളിച്ചു. ഒരു ആയാസവും അവനപ്പോൾ തോന്നിയില്ല. പ്രിയമായതെന്തോ ചെയ്യുന്ന സുഖം.
ഇത് അപ്പനുള്ള ക്രിസ്തുമസ് സമ്മാനം.
സമയം പിന്നിട്ടു.
വലിയ രണ്ട് പാത്രങ്ങളിലും പാൽ നിറഞ്ഞു.
പശുക്കൾ ഇന്ന് കൂടുതൽ ചുരത്തിയോ?
അവൻ പുഞ്ചിരിയോടെ സംശയിച്ചു.
പാൽപ്പാത്രങ്ങൾ അവൻ അടച്ചു വെച്ച് വെള്ളമൊഴിച്ച് തൊഴുത്ത് കഴുകി.
തിരികെ, ശബ്ദമുണ്ടാക്കാതെ, മുറിയിൽ വന്ന് അവൻ കട്ടിലിലേക്ക് നൂണ്ട് കയറി. ദേഹത്തേക്ക് പുതപ്പിട്ടു. നിമിഷങ്ങൾക്കുളിൽ അപ്പൻ തൻ്റെ മുറിയെ സമീപിക്കുന്നത് തൊമ്മച്ചൻ അറിഞ്ഞു. ആകാംക്ഷയും ഉദ്വിഗ്നതയും മൂലം ഉയർന്ന് പൊങ്ങുന്ന ശ്വാസം നിയന്ത്രിക്കാൻ അവൻ പാടുപെട്ടു. കതക് തുറക്കപ്പെടുന്നു ശബ്ദം കേട്ടു.
"തൊമ്മച്ചാ..."
അപ്പൻ വിളിച്ചു.
"ക്രിസ്തമസ്സ് ആണേലും എടാ എഴുതുന്നേറ്റെ ഒക്കത്തുള്ളൂ..എന്നാ ചെയ്യാനാ!"
"ആ..."
ഉറക്കച്ചടവ് അഭിനയിച്ച്, കോട്ടുവായിട്ട് അവൻ പറഞ്ഞു.
"നീ പതുക്കെ വാ..ഞാമ്പോയി തൊടങ്ങാം..."
എന്നത്തേയും പോലെ അപ്പൻ പറഞ്ഞിട്ട് പോയി.
കതക് അടഞ്ഞു. ചിരിയടക്കാൻ പാടുപെട്ട് തൊമ്മച്ചൻ നിശ്ചലം കിടന്നു. വികാരാധിക്യം മൂലം ഹൃദയം അതിൻ്റെ കൂടു പൊട്ടിച്ച് പുറത്തേക്കു ചാടുമോ
💬 Comments
View all comments