0%

Chapter Title : കുടിയന്റെ മകൻ 1 [മുൻഷി]

Author : Mushi Read All Parts 45.8K

എനിക്ക് കോളേജ് ഉണ്ടായിരുന്നു, ഞങ്ങൾക്ക് മാന്യമായ ഒരു ജീവിതം വേണം എന്നുണ്ടെങ്കിൽ എനിക്ക് എൻജിനീയറിങ് ഡിഗ്രി ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു.

ഇനി മുതൽ അമ്മയെ സുരക്ഷിതമായും സന്തോഷമായും നിലനിർത്താൻ എന്തും ചെയ്യുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..

പിറ്റേന്ന് എന്റെ അമ്മ തന്റെ താലി ഇട്ടിരുന്ന സ്വർണ്ണമാല ഒരു സ്വർണ്ണപണയക്കാരന് പണയം വെച്ചു, ഒരു റോൾഡ് ഗോൾഡ്‌ ചെയിനിലേക്ക് ആ താലി മാറ്റിയിട്ടു. ഞങ്ങളുടെ ആദ്യത്തെ വാടക വീട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ഒരു BHK അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തു. മാല വിറ്റ് കിട്ടിയ പൈസ ഞങ്ങൾ വീടിന് അഡ്വാൻസ് കൊടുത്തു. ഇത് എന്റെ കോളേജിന്റെ അടുത്തായിരുന്നു. എന്റെ അമ്മ പഴയപോലെ ജോലിക്ക് പോയി, പക്ഷേ അത് ഞങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് മാത്രമേ മതിയാകൂ എന്നും എന്റെ കോളേജ് ഫീസിനു തികയില്ലെന്നും എനിക്കറിയാമായിരുന്നു. ബാങ്കിലിട്ട കാശ് എന്റെ 3 കൊല്ലത്തെ കോളേജ് ചെലവിന് മാത്രമേ ആയുള്ളൂ. തേർഡിയർ കഴിഞ്ഞതും ഞാൻ പാർട് ടൈം ജോലിക്ക് പോകുന്നു എന്ന് പറഞ്ഞു. അമ്മ എതിർത്തു, പക്ഷേ ഞാൻ അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി, കോളേജ് സമയം കഴിഞ്ഞപ്പോൾ ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്യാൻ തുടങ്ങി. ഞാൻ ഇടയ്ക്കിടെ പണയമിടപാടുകാരനെ പോയി കാണും എന്റെ അമ്മയുടെ ചെയിൻ കളയരുതെന്നും അത് വാങ്ങാൻ ഞാൻ തിരിച്ചുവരുമെന്നും അയാളോട് പറയും.

ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തു, ഞങ്ങൾ ഒരേ 1 BHK യിൽ താമസിച്ചു, ഒരേ മുറി പങ്കിട്ടു/ഉറങ്ങി. അമ്മയും സ്റ്റിച്ചിങ് യൂണിറ്റിൽ ഓവർ ടൈം എടുക്കും..

അങ്ങനെ എന്റെ എൻജിനീയറിങ് പൂർത്തിയാക്കി,

💬 Comments

View all comments