Chapter Title : കുമാരസംഭവം 1 [Poker Haji]
ചെയ്തിട്ടു എന്നു ഞാനും പറഞ്ഞു.പിന്നെയവിടെ നിന്നില്ല ഞാനിങ്ങു പെട്ടന്നു പൊന്നു.ഈ കാര്യം നിന്നോടു പറയാനുള്ള ധൃതിയില് കുഞ്ഞാറ്റക്കുള്ള പാപ്പവും മേടിക്കാന് പറ്റിയില്ല.വേറെങ്ങും നിക്കാതെ ഓടുകയായിരുന്നു നിന്റെടുത്തു വന്നീ കാര്യം പറയാന് .അതാ വന്നു നിന്നെ വിളിച്ചപ്പോള് കുറച്ചു ആവേശം കൂടിപ്പോയതു.'
ഇതൊക്കെ കേട്ടു എതൊ ചിന്തയിലായിരുന്ന ഇന്ദുവിനെ തോണ്ടി വിളിച്ചു കൊണ്ടു രമണി പറഞ്ഞു
'നീയെന്താ മോളെ ചിന്തിക്കുന്നെ കുമാരന്റെ കാര്യം ഓര്ത്തിട്ടാണൊ.'
'ഊം എത്ര വര്ഷമായി അല്ലെ ഒരിക്കല് പോലും ഞാന് കാണാന് പോയിട്ടില്ല.പണ്ടു അമ്മയെങ്ങാണ്ടു ഒന്നൊ രണ്ടൊ വട്ടം പോയിട്ടുണ്ടു അത്രെയുള്ളു.'
' ശരിയാടീ ആരും ആവനെയൊന്നന്വെഷിച്ചില്ലല്ലൊ.ഇനിയെങ്ങാനും ഇങ്ങോട്ടു വന്നാലൊ.വന്നാലും ഇല്ലെങ്കിലും ഈ ചുനക്കര നാട്ടിലാകെ ഇപ്പം അറിഞ്ഞു കാണും കോട്ടൂരയ്യത്തെ കുമാരനെ ഇന്നു ജയിലില് നിന്നു റിലീസ് ചെയ്യുമെന്നു'
'പുള്ളി ഇങ്ങോട്ടു വന്നാലൊ വന്നാലെന്തു ചെയ്യാനാ എനിക്കറിയില്ല'
അവളെന്തൊക്കെയൊ ഓര്ത്തു കൊണ്ടു താടിക്കു കയ്യും കൊടുത്തിരുന്നു.
'നിനക്കു പേടിയുണ്ടോടി മോളെ'
'പേടിയൊ എന്തിനു എനിക്കു പേടിയൊന്നുമില്ല'
'അല്ല നീയെന്തൊക്കെയൊ അലൊചിച്ചിരിക്കുന്നതു കണ്ടൊണ്ടു ചോദിച്ചതാ'
'അതു പേടിച്ചിട്ടാണൊ വല്ല്യമ്മെ.അതൊന്നുമല്ല ഇത്രെം കാലം ഒന്നു കാണാന് പോലും പോയില്ലല്ലൊ.ഇങ്ങോട്ടെങ്ങാന് വന്നാലെങ്ങനെ മുത്തു നോക്കും.ഞാന് സ്വന്തം മോളല്ലെ എന്നിട്ടും ഒന്നു പോയി കണ്ടില്ലല്ലൊ.'
'ആ അതോര്ത്തിനി നീ വെഷമിക്കണ്ട.അതൊക്കെ അങ്ങനെ നടന്നെന്നു കൂട്ടിയാല് മതി.ഇനി ചെലപ്പൊ നമ്മളാരും ചെന്നു കാണാത്തതു കണ്ടു ഇങ്ങോട്ടു വരാന് ചാന്സു കുറവാണു.'
'നിങ്ങക്കു പേടിയുണ്ടൊ വല്ല്യമ്മെ'
'എനിക്കൊ എനിക്കു പേടിയൊന്നുമില്ല അവനെന്റെ അനിയത്തീടെ ഭര്ത്തവല്ലെ.ഞാനവനെ അനിയാന്നല്ലെ വിളിച്ചിട്ടുള്ളു നീയതൊക്കെ ഓര്ക്കുന്നുണ്ടൊ'
'ഊം എനിക്കറിയാം വല്ല്യമ്മേ ഞാന് പിന്നെ നിങ്ങളെന്നോടു അങ്ങനെ ചോദിച്ചതു
💬 Comments
View all comments