0%

Chapter Title : കുമ്പസാരം 1 [Master]

Author : Master Read All Parts 1732
ഒരുനിമിഷം എന്തുപറയണം എന്നറിയാതെ ഇരുന്ന ഷെറിന്റെ കാതില്‍ ജൂബി ഇങ്ങനെ പറഞ്ഞു: “പിന്നെ, നീ ചോദിച്ചില്ലേ ഞാന്‍ ചെയ്തിട്ടുണ്ടോ എന്ന്. ഉണ്ട്. ഞാന്‍ ചെയ്തിട്ടുണ്ട്. ഇന്നും ചെയ്തു” ഷെറിനെ ഞെട്ടിച്ച് ഒരു കള്ളച്ചിരിയോടെ അവളിങ്ങനെ തുടര്‍ന്നു: “നീ പതുങ്ങി നിന്ന് ഒളിച്ചു നോക്കുന്നത് ഞാന്‍ കണ്ടടീ കള്ളിച്ചേച്ചീ” ഷെറിന്‍ പൂര്‍ണ്ണമായി തോറ്റുകഴിഞ്ഞിരുന്നു. അവള്‍ അതും കണ്ടിരിക്കുന്നു. ജൂബിയുടെ മുന്‍പില്‍ ഒന്നുമല്ലാതായതുപോലെ അവള്‍ക്ക് തോന്നി. ഛെ തന്നെപ്പറ്റി എന്തൊക്കെയാകും അവളിപ്പോള്‍ കരുതുന്നുണ്ടാകുക? പക്ഷെ ഭയത്തിന്റെ ലാഞ്ചന പോലും അവള്‍ക്കില്ലാത്തത് ഷെറിനെ അത്ഭുതപ്പെടുത്തി. “സത്യമായും നീ, നീ കണ്ടോ” വിക്കിവിക്കി അവള്‍ ചോദിച്ചു. “കണ്ടു” ജൂബി ചിരിച്ചു. ഷെറിന്‍ ദീര്‍ഘമായി നിശ്വസിച്ച് അവളില്‍നിന്നും നോട്ടം മാറ്റി. “നീ ആരോടും പറയില്ല എന്നെനിക്കറിയാം. പറഞ്ഞാല്‍ ഒരു കഥ മെനയാന്‍ എനിക്കും പറ്റും. വേണമെങ്കില്‍ അവന്‍ അത് സമ്മതിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ നിന്റെ അവസ്ഥ എന്താകും എന്നറിയാമല്ലോ?” വ്യക്തമായ ഭീഷണിയോടെ, എന്നാല്‍ പുഞ്ചിരിച്ചുകൊണ്ട് ജൂബി ചോദിച്ചു. ഷെറിന്റെ ഉള്ളു നടുങ്ങി. ശരിയാണ്; ഇവളൊരു കള്ളം പറഞ്ഞാല്‍ അത് തന്നെയാകും ബാധിക്കുക. പണം നല്‍കിയാല്‍ ആ ബംഗാളി എന്തുകള്ളവും പറയുകയും ചെയ്യും. എങ്കിലും ഇവളുടെ മുന്‍പില്‍ അത്ര ചെറുതാകുന്നത് ശരിയല്ലല്ലോ? ഷെറിന്‍ സധൈര്യം അവളെ നോക്കി പുച്ഛം കലര്‍ന്ന ചിരിയോടെ ഇങ്ങനെ പറഞ്ഞു: “നീ ചെയ്തത് ഞാന്‍ ആരോടും പറയില്ല. അതുപക്ഷേ നിന്നെ പേടിച്ചോ നീ നുണ പറഞ്ഞെന്നെ ഓടിക്കുമെന്ന് കരുതിയോ അല്ല. ഡാഡിയുടെ മനസ്സ് വിഷമിക്കരുത് എന്ന ഒറ്റ കാരണം കൊണ്ടാണ്. എനിക്കീ വീട്ടില്‍ ഏറ്റവും വലുത് ഡാഡിയാണ്. പിന്നെ നീ കരുതുന്നപോലെ നിന്റെ ആങ്ങളയെ എനിക്കത്ര ഇഷ്ടമൊന്നും അല്ല. അങ്ങേരെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് നിഷ്പ്രയാസം സാധിക്കും. വലിയ പത്രാസില്‍ ജീവിക്കണമെന്ന മോഹവും എനിക്കില്ല.” ജൂബിയുടെ മുഖം വിളറിപ്പോയി. ഇങ്ങനെയൊരു മറുപടി അവള്‍ സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. നടന്നതൊക്കെ അവള്‍ ഡാഡിയോടോ മമ്മിയോടോ പറഞ്ഞാല്‍ തനിക്ക് ഈ വീട്ടില്‍ ഇനിയുള്ള നാള്‍ ഒരിക്കലും സ്വസ്ഥത ലഭിക്കില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ഡാഡി ചിലപ്പോള്‍ തന്റെ വിവാഹം ഉടനടി നടത്താനും മതി. അവള്‍ ദൈന്യതയോടെ തലയാട്ടി.

💬 Comments

View all comments