Chapter Title : കുമ്പസാരം 1 [Master]
ഒറ്റ കാരണം കൊണ്ടാണ്. എനിക്കീ വീട്ടില്‍ ഏറ്റവും വലുത് ഡാഡിയാണ്. പിന്നെ നീ കരുതുന്നപോലെ നിന്റെ ആങ്ങളയെ എനിക്കത്ര ഇഷ്ടമൊന്നും അല്ല. അങ്ങേരെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് നിഷ്പ്രയാസം സാധിക്കും. വലിയ പത്രാസില്‍ ജീവിക്കണമെന്ന മോഹവും എനിക്കില്ല.”
ജൂബിയുടെ മുഖം വിളറിപ്പോയി. ഇങ്ങനെയൊരു മറുപടി അവള്‍ സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. നടന്നതൊക്കെ അവള്‍ ഡാഡിയോടോ മമ്മിയോടോ പറഞ്ഞാല്‍ തനിക്ക് ഈ വീട്ടില്‍ ഇനിയുള്ള നാള്‍ ഒരിക്കലും സ്വസ്ഥത ലഭിക്കില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ഡാഡി ചിലപ്പോള്‍ തന്റെ വിവാഹം ഉടനടി നടത്താനും മതി. അവള്‍ ദൈന്യതയോടെ തലയാട്ടി. അവളുടെ അഹന്ത വേരോടെ അസ്തമിച്ചിരുന്നു.
“സോറി ചേച്ചി. ഞാന്‍ അല്‍പ്പം അതിരുകടന്നു” അവള്‍ കുറ്റബോധത്തോടെ പറഞ്ഞു.
“സാരമില്ല. പക്ഷെ നീ ചെയ്യുന്നത് ശരിയല്ല” ഷെറിന്‍ പുഞ്ചിരിച്ചു.
“ഹും, എന്ത് ശരിയും തെറ്റും? ഇനി ചേച്ചിയോട് ഞാന്‍ ഒന്നും ഒളിക്കുന്നില്ല. ചേച്ചിക്കറിയുമോ, ജോസനച്ചായന്‍ ഈ രാജമ്മയെ ചെയ്തിട്ടുണ്ട്; അതും നിന്നെ കെട്ടിയ ശേഷം”
ബോംബിനു തുല്യമായ രഹസ്യമാണ് ജൂബി വെളിപ്പെടുത്തിയത്. ഇവിടെ താന്‍ മാത്രമല്ല മോശക്കാരി എന്ന് ഷെറിനെ ബോധ്യപ്പെടുത്താന്‍.
സ്വന്തം ചെയ്തികളുടെ ന്യായീകരണം ആയിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ അവളുടെ ആ വെളിപ്പെടുത്തല്‍ ഷെറിനെ ഒട്ടും ഞെട്ടിച്ചില്ല. പകരം അവള്‍ ചിരിക്കുകയാണ് ചെയ്തത്. ഞെട്ടിയത് ജൂബിയായിരുന്നു.
“നീയെന്തിനാ ചിരിച്ചത്? സ്വന്തം ഭര്‍ത്താവ് ചതിയനാണ് എന്നറിഞ്ഞാല്‍ സാധാരണ ഇതല്ലല്ലോ ഭാര്യമാരുടെ പ്രതികരണം” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.
“അയാളെ എനിക്കറിയാം മോളെ. അതുകൊണ്ടാണ് നിന്നോട് ഞാന്‍ പറഞ്ഞത് അങ്ങേരെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് ഒരു പ്രയാസവും ഇല്ലെന്ന്”
ജൂബിക്ക് മറുപടി ഇല്ലായിരുന്നു. അപ്പോള്‍ ചേച്ചിക്ക്
💬 Comments
View all comments