Chapter Title : കുമ്പസാരം 1 [Master]
ഫോണെടുത്ത് ഒന്നാം അക്കത്തില്‍ അമര്‍ത്തിയ ശേഷം ചെവിയോട് ചേര്‍ത്തു.
“കമോണ്‍ ഷെറിന്‍” അച്ചന്റെ ശബ്ദം അവള്‍ സ്വന്തം കാതില്‍ കേട്ടു.
ഷെറിന്‍ കണ്ണടച്ച് ദീര്‍ഘമായി നിശ്വസിച്ച ശേഷം അധരപുടങ്ങള്‍ മെല്ലെ വിടര്‍ത്തി. അച്ചനോട് പറയാനായി വന്ന കാര്യങ്ങള്‍ ഒരു ചലച്ചിത്രത്തില്‍ എന്നപോലെ അവളുടെ മനസ്സിലേക്കെത്തി അക്ഷരങ്ങളുടെ രൂപം ധരിച്ച്, ശബ്ദമായി പരിവര്‍ത്തിതമായി ഫാദര്‍ ജയിംസിന്റെ കാതുകളിലേക്ക് ഒഴുകാനാരംഭിച്ചു.
ഒരു മാസിക വായിച്ച് മുകള്‍നിലയിലെ സ്വന്തം മുറിയില്‍ അലസമായി കിടക്കുകയായിരുന്നു ഷെറിന്‍. രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍പ്പിന്നെ അവള്‍ക്കൊരു ആലസ്യമുണ്ട്. അത് മാറാന്‍ ഇങ്ങനെ കുറേനേരം കിടക്കും. പിന്നെ എഴുന്നേല്‍ക്കുന്നത് പത്തുമണിക്ക് ശേഷമായിരിക്കും. കുളിയും മറ്റും അപ്പോഴാണ്. ആ സമയത്ത് വീട്ടില്‍ ജോലിക്കാര്‍ മാത്രമേ ഉണ്ടാകൂ. കുര്യന്‍ മുതലാളി തന്റെ സ്ഥാപനങ്ങളിലേക്കും, ഭാര്യ മോളി പര്യടനത്തിനും, ഇളയ മകള്‍ ജൂബി സ്കൂളിലും പോയിട്ടുണ്ടാകും. ജോസന്‍ മിക്കപ്പോഴും കേരളത്തിന് പുറത്തായിരിക്കും. മാസത്തില്‍ നാലോ അഞ്ചോ ദിവസങ്ങളാണ് അയാള്‍ വീട്ടില്‍ ഉണ്ടാകുക. ജോസനും ജൂബിക്കും നടുവില്‍ ഒരു മകനുണ്ട്. അവന്‍ അമേരിക്കയിലാണ് പഠിക്കുന്നത്. ഇപ്പോള്‍ പക്ഷെ സ്കൂള്‍ അവധിയായതുകൊണ്ട് ജൂബി വീട്ടില്‍ത്തന്നെയുണ്ട്.
എഴുന്നേല്‍ക്കാനുള്ള മടിയോടെ ഷെറിന്‍ മാസികയുടെ താള്‍ മറിക്കുമ്പോഴാണ് ജൂബി മുറിയിലേക്ക് വന്നത്. പ്ലസ് ടു അവസാനവര്‍ഷം പഠിക്കുന്ന ജൂബി, വെളുത്ത് സുന്ദരിയായ പെണ്ണായിരുന്നു. പ്രായത്തില്‍ക്കവിഞ്ഞ വളര്‍ച്ചയുള്ള പെണ്ണ്. ഷെറിനും അവളും തമ്മില്‍ കൂട്ടുകാരെപ്പോലെയായിരുന്നു. തെറിച്ച സ്വഭാവമുള്ള ജൂബിയാണ് ഷെറിനെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ നിഷ്കളങ്കതയില്‍ നിന്നും നാഗരികതയുടെ വൈകൃതങ്ങള്‍ ഉള്ള ഒരു പെണ്ണാക്കി മാറ്റിയത്. അവളിലൂടെ തനിക്ക് സംഭവിക്കുന്ന മാറ്റം സത്യത്തില്‍ ഷെറിന്‍ അറിയുന്നുണ്ടായിരുന്നില്ല.
“എടീ ചേച്ചി..ഒന്ന് വേഗം വന്നേ”
മുറിയിലേക്ക്
💬 Comments
View all comments