Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
കട്ടിലിൽ ഇരുന്നു...ഞാൻ ഒരു വീട്ടിൽ വന്നതും പോരാ അവരെ വിഷമിപ്പിക്കുവാണ് എന്നറിഞ്ഞപ്പോൾ വളരെയധികം വിഷമം തോന്നി..അച്ഛനും പറഞ്ഞതിൽ കാര്യമുണ്ട്..ഞാനും കുറച്ചു മാറണം..പക്ഷെ എന്റെ മാറാൻ പറ്റാത്ത ചില ശീലങ്ങൾ പെട്ടെന്ന് മാറ്റുക എന്നത് എളുപ്പമല്ല..എന്തായാലും കുഞ്ഞമ്മയോട് സോറി പറഞ്ഞിട്ട് ഒന്നു സംസാരിക്കാം എന്ന് വെച്ചു. ഇനി 5 ദിവസമല്ല കൂടുതൽ ദിവസം നിക്കണ്ടതാണ്..ഞാൻ ആയിട്ട് അവരുടെ സമാധാനം ഒരിക്കലും കളയരുത് എന്ന് ഉറപ്പിച്ചു.പല്ല് തേച്ചിട്ട് ഞാൻ കുറച്ചൂടൊക്കെ ആലോചിച്ചു സംസാരിക്കാണതിന് ഒന്നു തയ്യാറെടുത്തിട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി..
കുഞ്ഞമ്മയെ ഹാളിൽ കണ്ടില്ല. ഞാൻ അടുക്കളയിൽ എത്തിയപ്പോൾ അവിടെ ഉണ്ട്.. കരഞ്ഞിട്ടാണ് എന്ന് തോന്നുന്നു കണ്ണ് കുറച്ച് ചുവന്ന പോലുണ്ട്..എനിക്ക് മനസിൽ എന്തെന്നില്ലാത്ത വിഷമം ഉണ്ട്. എന്നെ കണ്ടിട്ടും കുഞ്ഞമ്മ തിരിഞ്ഞ് നോക്കാതെ.. ഭക്ഷണം ടേബിളിൽ ഉണ്ട് എന്ന് മാത്രം പറഞ്ഞു.
"കുഞ്ഞമ്മേ..വെരി വെരി സോറി..എനിക്കൊന്നു സംസാരിക്കണം" ഞാൻ പറഞ്ഞൊപ്പിച്ചു
"എന്തിനാ സോറി..നീ അതിനു എന്ത് ചെയ്തു..ഇഷ്ടമില്ലാത്ത സ്ഥലത്ത് നമുക്ക് നിക്കാൻ ഒക്കില്ല.. അതിപ്പോ എനിക്കായാലും അങ്ങനെ ആണ്.. നിനക്ക് ഇവിടെ നിൽക്കണം എന്നോർത്തുള്ള സമാധാനക്കേടാണ് എനിക്ക്"
"നമുക്ക് ഹാളിൽ പോയൊന്നിരുന്ന് സംസാരിക്കാം"ഞാൻ പറഞ്ഞു
അങ്ങനെ ഹാളിൽ സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി..
"കുഞ്ഞമ്മേ..ഞാൻ കാരണം കുഞ്ഞമ്മ വിഷമിച്ചതിൽ എനിക്ക് അത്രക്ക് വിഷമം ഉണ്ട്..ഞാൻ കഴിക്കാത്തത് ഒകെ കുഞ്ഞമ്മേടെ ഭക്ഷണം മോശമായോണ്ടല്ല..എനിക്ക് മാറ്റാൻ പറ്റാത്ത ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്..ഇനി 3ആഴ്ച മിനിമം ഇവിടെ നിക്കണ്ട അവസ്ഥ ആണല്ലോ. So ഇനി അത് കുഞ്ഞമ്മയോട് പറഞ്ഞില്ലേൽ സമാധാനമായി ഇവിടെ എനിക്കൊക്കില്ല "
"മോനെ എനിക്ക് ആകെ ഉള്ള
💬 Comments
View all comments