Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
മടങ്ങി പോകുമ്പോൾ അവന്റെ gt 650 എനിക്ക് തരാമെന്ന് സമ്മതിച്ചു......
അങ്ങനെ ഇപ്പൊ കോളേജിൽ ക്ലാസ്സ് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു.... ഫ്രണ്ട്‌സ് ഒക്കെ ആയെങ്കിലും നമ്മുടെ വൈബ് ഇന് പറ്റിയവരെ തിരഞ്ഞെടുക്കുന്നത്തെ ഉള്ളു... സത്യം പറഞ്ഞാൽ ഒരുമാതിരി ശരീരം ഒക്കെ ഉണ്ടെങ്കിലും എന്നെ കണ്ടാൽ ആരും ഇരുപത്തിഒന്ന് വയസ് ഉണ്ടെന്ന് ഒരിക്കലും പറയില്ല...മീശയും താടിയും ഒക്കെ വെട്ടി ഒതുക്കിയാണ് എന്റെ നടപ്പ്.......
ഒരു ദിവസം അതായത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.... അക്ഷരയെ..... ഒരു ഹാഫ് സാരിയും ഉടുത്ത അതിന്റെ തുമ്പ് പൊക്കിപിടിച്ചു വേഗത്തിൽ എന്റെ മുൻപിലുടെ നടന്നുനീങ്ങിയ ആ വായാടിയെ ഇപ്പോളും എന്റെ ഓർമയിലുണ്ട്.... ആ അഴിച്ചിട്ട മുടിയിഴകളും തേനുറുന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും... ഓഹ് എനിക്ക് ഓർക്കാൻ കുടി വയ്യ....
""""""എന്താടാ.... മോനെ ക്രഷ് ആയോ """""" എന്റെ നിൽപ്പ് കണ്ടിട്ട് നൗഫൽ ആണ് ചോദിച്ചത്. ഞാൻ നൗഫൽ,അക്ഷയ് മൂന്നുപേരും ആണ് ഇപ്പോളുള്ള കൂട്ട് ഞാൻ കണ്ടുപിടിച്ച എന്റെ വൈബ് ഇന് പറ്റിയ കൂട്ട്...വളരെ കൊറച്ചു നാളുകൾക്കൊണ്ട് തന്നെ എന്നെ പോലെ ചെറിയ ചെറിയ ഉടായിപ്പുള്ള എന്റെ ചങ്ങാതിമാരായി കഴിഞ്ഞിട്ടുണ്ടയിരുന്നു അവന്മാരും....
"""""ക്രഷ് ഓഹ്.... എനിക്കോ ഇപ്പൊ തന്നെ """" അങ്ങനെ ഒരു അട്ട്രാക്ഷൻ അവളോട് തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ പിടിച്ചുനിന്നു.
""""ഊവ്.... എനിക്കും മനസിലാകുവേ...അങ്ങനെ എന്തേലും തോന്നിയെങ്കിൽ ആ മോഹം അങ്ങ് മുളയിലേ നുള്ളിയെക്ക് മോനെ അമലേ... അതെ നമ്മുടെ സീനിയർ ആണ് തേർഡ് ഇയർ ഇൽ ആണെന്ന് തോന്നുന്ന്... ആൾ ഇത്തിരി കലിപ്പത്തി ആണെന്നാ തോന്നുന്നേ
💬 Comments
View all comments