Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
ഉള്ള മറ്റൊരുത്തിയോട് എന്നെ പറ്റി എന്തോ പറഞ്ഞെന്നു എനിക്ക് മനസിലായി.... ഉടനെ മറ്റവൾ എന്നെ കൈകാണിച്ചു വിളിക്കുകയാണ് ഉണ്ടായത്... ഓഹ്... പെട്ട് മൈര്.... എന്ന് ഓർത്തുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ഓരോ ചുവടും വെച്ച് ചെന്നു...
നിനക്ക് ഇപ്പൊ ഒരു അവസരം ആയില്ലേ നീ പോയി തകർക്ക് മോനെ എന്ന് മനസ് പറഞ്ഞപ്പോ ഞൻ ഒന്നും നോക്കിയില്ല...ഫുൾ കോൺഫിഡൻസ് ഓടുകൂടി അവരുടെ അരികിലേക്ക് എത്തി . എന്നാൽ ആ കോൺഫിഡൻസ് അതുപോലെ തന്നെ ചോർന്നുപോകാൻ അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴി കണ്ടത് വരയെ ആയുസ് ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം... എന്നെ കളിയാക്കുന്നത് പോലെ ആണ് ചിരിക്കുന്നത് എങ്കിലും... ആ ചിരി എന്റെ ഉള്ളിലുണ്ടാക്കിയ സമ്മർദ്ദം വളരെ വലുതായിരുന്നു....അവളുടെ കണ്ണുകലേക്ക് നോക്കിനിന്ന എന്നെ അവളുടെ കൂടെ നിന്നവളുടെ ചോദ്യമാണ് പഴയ അവസ്ഥായിലേക്ക് എത്തിച്ചത്...
""""നിന്റെ പേര് എന്താടാ....."""""എന്നെ നോക്കി അവൾ ചോദിച്ചു
""""""അമൽദേവ് """"" ഞാൻ ഒറ്റയടിക്ക് ഉത്തരം പറഞ്ഞു... അപ്പോ ദേ അടുത്തത്....
""""""ഏതാ ഡിപ്പാർട്മെന്റ്....."""""
"""""നിങ്ങള്ടെ ഡിപ്പാർട്മെന്റ് തന്നെയാ.... സിവിൽ """""ഞാൻ അങ്ങ് കേറി മറുപടി പറഞ്ഞു...
അപ്പോൾ അതിൽ ഒരുത്തി """""ഓഹ്... അപ്പോ ഞങ്ങൾ സിവിൽ ആണെന്ന് മോൻ വന്നപ്പോൾ തന്നെ നോക്കിവെച്ചിരിക്കുകയാർന്ന്... അല്ലെ നീ ആൾ കൊള്ളാല്ലോ....""""
""""""നിങ്ങളെ ഞാൻ നോക്കിയില്ല... ദാ.... ഈ ചേച്ചിയെ ഞാൻ നോക്കിയാർന്ന്.... """എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിക്കാരിയെ ചൂണ്ടി ഒരു ചെറു punchiriyodപറഞ്ഞപ്പോൾ നെട്ടിയ അവൾ കുറച്ചു നേരം മിണ്ടിയില്ല ശേഷം....
"""""എടാ..... ഞങ്ങൾ നിന്റെ സീനിയർസ് ആണ്...."""" എന്ന് അവളുടെ ടോൺ മാറി
💬 Comments
View all comments