Chapter Title : കുഞ്ഞൂട്ടൻ 2 [Indrajith]
തുറന്നു വിട്ട ഭൂതമാണ്, അവനെക്കൊണ്ട് തന്നെ അതിനെ പിടിച്ചു കെട്ടിക്കണം..
നശൂലം പിടിച്ച കുമാരിച്ചേച്ചിക്കു വരാൻ കണ്ട നേരം, ഭാഗ്യത്തിന് വീട്ടിനകത്തു കയറിയില്ല....ദൈവം തന്റെ ഒപ്പമുണ്ട്....
//
രാധ ഇരുൾ വീഴും മുൻപ് ചോറും കറികളുമായി കുഞ്ഞൂട്ടന്റെ വീട്ടിൽ പോയി..
"അമ്മേ"
രണ്ടു ഗോളങ്ങൾ കുഴികളിൽ നിന്നു എത്തി നോക്കി..
രാധ ഒരു പാത്രത്തിൽ വെള്ളം കൊണ്ടു വെച്ചു, ദേവി അതിൽ കൈ കഴുകി, പിന്നെ ചോറ് വാരിത്തിന്നു.
എന്നും കാണുന്ന കാഴ്ചയാണെങ്കിലും എപ്പോളും അവളുടെ കണ്ണ് നിറയും.....
"കുഞ്ഞുട്ടേട്ടാ.. കുഞ്ഞുട്ടേട്ടാ... എവിടെ?"
വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിക്കയായിരുന്നു കുഞ്ഞൂട്ടൻ..
"കുഞ്ഞുട്ടേട്ടാ",
കേട്ട ഭാവം പോലുമില്ല...ഇങ്ങനെ മഹർഷി തപസ്സു ചെയ്യും പോലുള്ള ഇരിപ്പു ഇടക്കൊക്കെ ഉള്ളതാണ്..
പക്ഷെ, ഇപ്പോൾ അവന്റെ കണ്ണുകളിൽ തിളക്കം, ചുണ്ടിലൊരു ചെറു പുഞ്ചിരി??? അവൾ അത്ഭുതപ്പെട്ടു.
അവൾ അവന്റെ മുഖത്ത് നോക്കി നിന്നു,
താൻ വരിച്ച പുരുഷൻ, തന്നെ താലി കെട്ടിയ തന്റെ രാജകുമാരൻ..ആദ്യമായി തനിക്കു ചുടുചുംബനം അർപ്പിച്ച തന്റെ പ്രാണേശ്വരൻ....
അവളുടെ മാനസത്തിൽ വിടർന്ന പുഞ്ചിരി വേഗം നൊമ്പരത്തിനു വഴി മാറി....
അന്നു എട്ടു വയസ്സുകാരി രാജകുമാരിയുടെ തിരുനിതംബത്തിൽ അവളുടെ അമ്മ മഹാറാണി ചൂരൽ കഷായം പ്രയോഗിച്ചതും അവളുടെ ഓർമകളിൽ ഓടിയെത്തി...
"അയ്യോ ഇതെന്താ മേലാകെ".....അവന്റെ ദേഹത്തെ മുറിവുകൾ കണ്ടു അവൾ ആശങ്കപ്പെട്ടു.
അവൾ അവന്റെ ചുമലിൽ പിടിച്ചു...നെഞ്ചിലൂടെ കയ്യോടിച്ചു....പുരട്ടാൻ വീട്ടിൽ വല്ല മരുന്നുമുണ്ടോന്നു നോക്കട്ടെ...
അവൾ തിരിഞ്ഞില്ല, പെട്ടന്ന് അവളുടെ കൈകളിൽ ഒരു പിടുത്തം വീണു, കുഞ്ഞുട്ടേട്ടനാണ്..
അവളുടെ മനസ്സിലൂടെ, സന്തോഷവും, അത്ഭുതവും, ചെറിയൊരു ഭയവും കടന്നു പോയി.
അവനവളെ
💬 Comments
View all comments