0%

Chapter Title : കുഞ്ഞൂട്ടൻ 3 [Indrajith]

Author : Kambikathakal Read All Parts 225
ശിക്ഷിക്കപ്പെട്ടു ജയിലിലാണ്, അയാളുടെ ചേട്ടന്റെ മകനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതി സ്ഥാനത്തു രഞ്ജിത്തുണ്ട്....അവൻ നിരപരാധിയാണെന്ന് ചന്ദ്രന് ബോധ്യമുണ്ട്...കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന പാർട്ടി നേതാക്കൾ പൊലീസിന് കൊടുത്ത ലിസ്റ്റിൽ ഇവന്റെ പേരും ഉൾപ്പെടുത്തി....അതോടെ പാർട്ടിക്ക് അവനെക്കൊണ്ടുള്ള ആവശ്യവും കഴിഞ്ഞു....അയാൾക്ക്‌ ദേഷ്യവും സങ്കടവും നിസ്സഹായതയും ഒരേപോലെ അനുഭവപ്പെട്ടു... #
രാധ കുഞ്ഞൂട്ടനെ അവന്റെ വീട്ടിൽ കൊണ്ടാക്കി....അവന്റെ ഷർട്ടും മുണ്ടും മാറ്റിയുടുപ്പിച്ചു....അവൾക്കവനെ ഇപ്പോൾ പേടിയില്ല.. കുഞ്ഞുട്ടേട്ടൻ പഴയ കുഞ്ഞുട്ടേട്ടൻ ആയി മാറിയിരുന്നെങ്കിൽ...അവൾ ആശിച്ചു, മാറ്റിയെടുക്കും ഞാൻ എന്റെ കുഞ്ഞുട്ടേട്ടനെ, അവളുടെ കണ്ണിൽ നിശ്ചയദാർഢ്യം നിഴലിച്ചു, ഒപ്പം പ്രത്യാശയുമ്. മൂകനായി ചിന്തയിൽ മുഴുകിയിരിക്കുന്ന ഭർത്താവിനെ ലളിത ശ്രദ്ധിച്ചു, "കുറേ നേരമായല്ലോ ഒരാലോചന? എന്ത് പറ്റി?" ചന്ദ്രൻ ഒന്നും മിണ്ടിയില്ല....എന്താണ് പറയേണ്ടത് എന്ന് വാസ്തവത്തിൽ അയാൾക്ക്‌ നിശ്ചയം ഉണ്ടായിരുന്നില്ല....പക്ഷെ ഇത് മകന്റെ ജീവൻ വച്ചുള്ള കാര്യമാണ്.... "അവളെവിടെ?" "അപ്പുറത്ത് പോയേക്കണ്‌, എന്തേ?" "ഇന്ന് വരും വഴി ആ ചെറുക്കനെ കണ്ടിരുന്നു, സിദ്ധാർത്ഥന്റെ മകനെ" "എന്നിട്ട്?" "അവൻ അന്ന് പറഞ്ഞ കാര്യം എന്തായി എന്ന് ചോദിച്ചു". "അതു നടക്കില്ലെന്നു അന്ന് തന്നെ പറഞ്ഞതല്ലേ, ആ ചെറുക്കന്റെ സ്വഭാവം കൊള്ളില്ലെന്നു നിങ്ങൾ തന്നെയല്ലേ പറഞ്ഞത്?" "അതേ....പക്ഷെ ..." അയാൾ രഞ്ജിത്തിന്റെ ജോലിയുടെ കാര്യം മാത്രം ലളിതയോടു പറഞ്ഞു. "നിങ്ങൾ തന്നെ അവളോട്‌ പറഞ്ഞു നോക്കു എന്നെകൊണ്ട് പറ്റില്ല". "മോളെ" "എന്താ അച്ഛാ" "ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം..." രാധ അച്ഛൻ എന്താണ് പറയാൻ പോകുന്നതെന്ന് ഊഹിച്ചു. "രഞ്ജിത്തിന് ഗൾഫിൽ ഒരു ജോലി ശെരിയാക്കാം എന്ന് സജിത്ത് പറഞ്ഞിട്ടുണ്ട്...അതു സംസാരിക്കാനാണ് അവൻ വിളിച്ചത്." അച്ഛൻ മുഖത്ത് നോക്കിയല്ല

💬 Comments

View all comments