Chapter Title : കുന്നേൽ മത്തായി 1 [പോക്കർ ഹാജി]
…..ദേ ഞാനിതൊന്നു കഴിച്ചോട്ടെ ഒരു മിനിട്ടു ……”
മോളി ആ പാത്രത്തിലേക്ക് നോക്കി കഞ്ഞിയും കുരുമുളകിട്ടു മെഴുക്കിയെടുത്ത പയറും .അത് കണ്ടു ചെറുതായി മോളിയുടെ വായിൽ വെള്ളം വന്നെങ്കിലും സാഹചര്യം ശരിയല്ലാത്തതിനാൽ അവൾ അതിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ട് അവിടിരുന്ന സോഫയിലേക്കിരുന്നു കൊണ്ട് മോനെയും പിടിച്ച് തന്റെ അടുത്തിരുത്തി .കഴിച്ച് കഴിഞ്ഞ അച്ഛൻ പാത്രം സ്വയം കഴുകി വെച്ച് കയ്യും വായും ഒക്കെ കഴുകി പെട്ടന്ന് വന്നു സോഫയുടെ ഒറ്റ സീറ്റിലിരുന്നു .എന്നിട്ടു ആകാംഷ മൂത്ത് തന്നെ നോക്കുന്ന മോളിയേയും മോനെയും ഒന്ന് നോക്കിയിട്ടു കയ്യിലിരുന്ന മഞ്ചിന്റെ ഒരു ചോക്ലേറ്റ് മോന് കൊടുത്തതിനു ശേഷം മോളിയോടായി പറഞ്ഞു .
“…..മോളീ നിന്നോട് എന്നെയൊന്നു കാണാൻ പറഞ്ഞത് എന്തിനാന്നറിയോ ………….”
“…..ഇല്ലച്ചോ ……….”
“……..പ്രത്യേകിച്ച് ഒന്നുമില്ല…. പക്ഷെ കാര്യമുണ്ട് …...ഞാൻ നമ്മടെ മത്തായീടെ കാര്യം പറയാനാണ് വിളിപ്പിച്ചത് …….”
അത് കേട്ടപ്പോ മോളിയുടെ മാനസ്സിലെ തീയൊന്നു അടങ്ങി .
ഹോ അതായിരുന്നോ കാര്യം എന്നോർത്ത് കൊണ്ടവൾ ഒന്നുമറിയാത്തപോലെ ചോദിച്ചു
“….അപ്പച്ചനെ പറ്റി എന്താണ് അച്ചാ .എന്തെങ്കിലും കുഴപ്പമുണ്ടോ….”
“….കുഴപ്പമുണ്ടോന്നു ചോദിച്ചാൽ കുറച്ച് കുഴപ്പമാണ് മത്തായീടെ കാര്യം….. .നീയറിഞ്ഞിരുന്നോ മത്തായീടെ ലീലാവിലാസങ്ങള് ………”
അപ്പച്ചന്റെ സ്വഭാവത്തെ പറ്റി നല്ല പോലെ അറിയാമെങ്കിലും അറിയില്ലെന്ന മട്ടിലവൾ നെറ്റി ചുളിച്ചു
“……എന്ത് പറ്റി അച്ചോ അപ്പച്ചനെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ ………”
“…….അതാ കൊച്ചെ ഈ പറയുന്നേ നിങ്ങളുടെ അമ്മച്ചി മരിച്ചിട്ടു വർഷം കൊറേ ആയീലെ അതാ പ്രശനം .അമ്മച്ചി ഉണ്ടായിരുന്നേൽ ഈ കൊഴപ്പമൊന്നും ഉണ്ടാകുകേലായിരുന്നു …..”
ഒന്നും മനസ്സിലാകാത്ത പോലെ അഭിനയിച്ചു കൊണ്ട്
💬 Comments
View all comments