Chapter Title : കുന്നേൽ മത്തായി 1 [പോക്കർ ഹാജി]
പിറന്ന പെണ്ണുങ്ങളോടൊക്കെ ഈ രീതിയില് പെരുമാറുന്നത് ശരിയല്ല .അതും അവരുടെ സമ്മതം പോലുമില്ലാതെ സമ്മതമുണ്ടെങ്കി പോട്ടെ അവരെന്തെങ്കിലുമൊക്കെ ചെയ്തോട്ടെ .അവൾക്കോ അവനോ അത് ആവിശ്യത്തിന് കിട്ടാത്തത് കൊണ്ടായിരിക്കുമല്ലോ ഇങ്ങനൊക്കെ ചെയ്യുന്നത് .കർത്താവ് പറഞ്ഞ പോലെ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക എന്നാണല്ലോ ……..”
“………..ഇനീപ്പോ ഞാനെന്തു ചെയ്യാനാണ് അച്ചോ ഞാനെവിടുന്നാ ഇനി അപ്പച്ചനൊരു പെണ്ണാലോചിക്കുന്നതു …………..”
“………..മോളീ അത് നമുക്കാലോചിക്കാം അതിനു മുമ്പ് നീയൊരു കാര്യം ചെയ്യൂ .പോയി മത്തായിയോട് പറ ഈ വരുന്ന പെസഹാക്കാലത്തെങ്കിലും അച്ഛന്റെയടുത്ത് പള്ളീൽ പോയി കുമ്പസാരിച്ചില്ലെങ്കിൽ നാളെ ദൈവത്തിരുമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരും .എന്ന് പറഞ്ഞു നോക്ക് എന്നിട്ടു ഇങ്ങോട്ടു പറഞ്ഞു വിട് ………..”
“…….അച്ചോ പറയുന്നത് കൊണ്ടെനിക്ക് വിഷമമൊന്നുമില്ല പക്ഷെ അപ്പച്ചൻ ഇങ്ങോട്ടു വരുമോന്നാ എനിക്ക് സംശയം ……….”
“………എന്തായാലും നീ ചെല്ല് എന്നിട്ടൊന്നു ശ്രമിച്ചു നോക്ക് .കാര്യമായിട്ടെന്തെങ്കിലും ചെയ്തീലെങ്കിൽ ഇടവകേലെ പല പെണ്ണുങ്ങളും മത്തായിക്കുഞ്ഞുങ്ങളെ പെറ്റിടും …….”
“…..ന്നാ ശരി അച്ചോ ഞങ്ങളിറങ്ങട്ടെ ………”
“…….ന്നാ ശരി ,,ഡാ ആൽബി നീയിപ്പോ എത്രെലാടാ പഠിക്കുന്നെ………”
നാണിച്ചു നിന്ന ആൽബിയെ മുന്നോട്ടു തള്ളി നിറുത്തി കൊണ്ടു മോളി പറഞ്ഞു
“………പറയെടാ നീയെന്തിനാ പേടിക്കുന്നെ …….. നമമുടെ പള്ളീലെ അച്ഛനല്ലേ മോനെ…..”
“…..എത്രെലാടാ …….”
“…..ഏഴിൽ ……….”
“………ആ ഏഴിലെത്തിയോടാ നീ മിടുക്കൻ.. നല്ലോണം പഠിക്കണം കേട്ടോടാ മോനെ .നീ അപ്പന്റെയും അപ്പൂപ്പന്റെയും പോലെയാവരുത് കേട്ടോ ………”
“…….അവനെന്തറിയാം അച്ചോ .അവൻ കൊച്ചു കുഞ്ഞല്ലേ ……….”
വീട്ടിലേക്കു ചെമ്മൺ പാതയിലൂടെ ആൽബിയുടെ കൈ പിടിച്ച് കൊണ്ട് നടക്കുമ്പോഴും മോളിയുടെ മനസ്സിൽ അച്ഛൻ പറഞ്ഞ
💬 Comments
View all comments