0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 324

മോളെ എന്നല്ലേ വിളിക്കുന്നെ... ???" " ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ ഒക്കെ ഇപ്പൊ തോന്നിപ്പോവുന്നു ശിവാ... ഞങ്ങൾ ഇവിടെ ആരോടും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും പറ്റാതെ വീർപ്പുമുറ്റുകയാടാ... ഒന്നിവിടെ വരെ വാ... " ഓരോ തവണ ഭാസ്‌ക്കരൻ വിളിക്കുമ്പോഴും പല പല കാര്യം പറഞ്ഞ് ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു... രേഷ്മയെ ഒന്ന് കാണാൻ പറഞ്ഞുനോക്കി... പക്ഷെ ശിവൻ ഒരു മറുപടി പോലും പറയാൻ നിൽക്കാറില്ല... എന്ത് പറയണം എന്ന് അയാൾക്ക് അറിയുകയും ഇല്ലായിരുന്നു... ഒരു കൂട് ബീടിയും അല്പം ഭക്ഷണവും മാത്രം മതിയായിരുന്നു ശിവന് ജീവിക്കാൻ... സ്ഥിരമായി വിളിക്കുന്ന കൂട്ടത്തിൽ അന്നും ഭാസ്കരൻ ശിവനെ വിളിച്ചു... " ശിവാ ഇന്ന് അവൾ എന്നോട് ഒന്ന് മിണ്ടിയെടാ... അയാൾ ഒന്ന് മൂളി ... " റൂമിൽ ഒരു ആണിയടിക്കാൻ വീട്ടിലെ ചെറിയ കോണിയിൽ കയറിയതാ... കാല് ഒന്ന് സ്ലിപ്പ് ആയി വീണു... " " എന്നിട്ട് ??? " " എന്നിട്ടെന്താ ഞാൻ വീണ ശബ്‌ദവും എൻറെ ഭയവും കണ്ടിട്ടാവണം... അച്ഛാ എന്തേലും പറ്റിയോ എന്നും ചോദിച്ച് അവൾ ഓടി വന്നു... " എന്റെ മനസ്സാട്ടാ അപ്പൊ നിറഞ്ഞത്... " അവൾക്ക് സ്നേഹിക്കാൻ മാത്രം അല്ലെടാ അറിയൂ... നമ്മുടെ മോളല്ലേ അവള്... " അവൾക്ക് ആരോടും വെറുപ്പൊന്നും ഇല്ലടാ... അവളുടെ ആ വിഷമം തീരുമ്പോ എല്ലാം ശരിയാവും... " ശിവൻ ഫോൺ വച്ചു... " അവൾക്ക് തന്നോട് പഴയ പോലെ ദേഷ്യം കാണുമോ??? ചിലപ്പോൾ ഭാസ്‌ക്കരൻ പറഞ്ഞ പോലെ അവൾക്ക് ആരേയും വെറുക്കാൻ ഒന്നും

💬 Comments

View all comments