[കുറ്റബോധം 12 [Ajeesh]
📝 Ongoing
👁 176580 views ❤ 253 likes 💬 30 comments
കുറ്റബോധം 12
Kuttabodham Part 12 bY Ajeesh | PREVIOUS PARTS
" എടാ സജീഷേ ഇങ്ങാനാണെങ്കിൽ ശരിയാവില്ല ട്ടാ.. "
നിന്റെ കൂടെ പെണ്ണ് കണ്ട് നടക്കലല്ല എന്റെ പണി... "
സോഫി ചൊടിച്ചു... അവൻ എന്തോ പറയാൻ വന്നിരുന്നു... പക്ഷെ
സജീഷിന്റെ മറുപടിക്കായി കത്ത് നിൽക്കാതെ അവൾ ഫോണ് വച്ചു...
സോഫിയുടെ മുഖത്തെ ദേഷ്യം കണ്ട് തറയിൽ കളിച്ചുകൊണ്ടിരുന്ന ടോണി
വായ പൊളിച്ച് അമ്മയെ നോക്കി...
അവന്റെ നോട്ടം കണ്ടപ്പോൾ സോഫിക്ക് ചിരി പൊട്ടി... അവൾ തന്റെ മകനെ വാരിപ്പുണർന്നു...
" നിന്റെ ആ സജീഷ് മാമനെ ഇങ്ങനെ വിട്ടാൽ പറ്റില്ല...
നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കേണ്ട ടാ ടോണിക്കുട്ടാ.??? "
" വേണ്ട മാമൻ എനിക്ക് ബിസ്കറ്റ് വാങ്ങി തരുന്നതാ.... "
ടോണി നിഷ്കളങ്കമായി പറഞ്ഞു...
"ആ ഇപ്പൊ നിങ്ങൾ ഒരു ടീം ആയല്ലേ... " അമ്മ പുറത്ത്...
സോഫി അവനെ രൂക്ഷമായി നോക്കി...
" അതിന് അമ്മ എനിക്ക് എന്തെങ്കിലും വാങ്ങിച്ച് തരുന്നുണ്ടോ??? എപ്പഴും എന്നെ വഴക്ക് പറയാറല്ലേ ഉള്ളു... പിന്നെങ്ങാനാ... "
സോഫിക്ക് ഒരേ സമയം ദേഷ്യവും ചിരിയും വന്നു...
അവൾ അവനെ വാരിയെല്ലിന്റെ സമീപത്ത് വിരലമർത്തി അവനെ ഇക്കിളിയിടാൻ തുടങ്ങി...
" എടാ... കള്ളാ... നിന്നെ ഞാൻ... "
ടോണി കിടന്ന് പുളഞ്ഞു... ആർത്തുള്ള ചിരിയുടെ ഇടയിൽ വേണ്ട എന്ന് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന് അതിന് കഴിഞ്ഞിരുന്നില്ല...
" ആണോടാ... ഞാൻ നിനക്ക് ഒന്നും തരുന്നില്ലേ?? " സോഫി അവനെ വീണ്ടും വീണ
💬 Comments
View all comments