Chapter Title : കുറ്റബോധം 13 [Ajeesh]
ചിരിച്ചു...
അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞ് റോഷന് അഭിമുഖമായി നിന്നു...
റോഷന്റെ മുടിയിൽ പതിയെ തലോടി... മുന്പത്തെക്കാൾ ഉള്ള് കുറഞ്ഞിരിക്കുന്നു... എങ്കിലും കഷണ്ടിത്തല ഒന്നും പുറത്ത് കാണുന്നില്ല... സോഫി തന്റെ ഭർത്താവിനെ ആദരവോടെ നോക്കി...
ആ നോട്ടത്തിൽ അയാൾക്ക് കിട്ടേണ്ട അംഗീകാരങ്ങൾ എല്ലാം ഉണ്ടായിരുന്നു...
റോഷൻ അവളെ ഗാഢമായി ചുംബിച്ചു...
ഒരു പ്രത്യുപകാരം പോലെ...
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
ആ നിമിഷം അവസാനിക്കാൻ അനുവദിക്കാതെ അവൾ തന്റെ പ്രിയതാമനെ കൂടുതൽ മുറുകെ ചുംബിച്ചു...
" ഞാനും മോനും ഇവിടന്ന് മാറി നിക്കേണ്ടി വരോ രണ്ട് മാസം ??? "
അമ്മയുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ സോഫി വേഗം റോഷനെ തള്ളിമാറ്റി അകന്നു നിന്നു...
" ഏയ്... ഞാൻ വെറുതെ ഇങ്ങനെ... "
റോഷൻ ഹാളിലേക്ക് നടന്നു...
ടോണിയെ മടിയിൽ ഇരുത്തി അവന് വേണ്ടി വാങ്ങി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ ഓരോന്നായി റോഷൻ കാണിച്ചു കൊടുത്തു..
പുതിയ ഓരോ കളിപ്പാട്ടം കാണുമ്പോഴും പഴയത് നിലത്തിട്ട് അവൻ പുതിയത് എടുക്കും...
സൂപ്പർ ഹീറോകളുടെ ഒരു വലിയ ശേഖരം എടുത്ത വച്ച് അവൻ കളി തുടങ്ങി... റോഷനും അവനോടൊപ്പം കൂടി...
മകന്റെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്ന് റോഷൻ ഗൾഫിൽ വച്ച് തന്നെ എടുത്ത തീരുമാനങ്ങളിൽ ഒന്ന് ആയിരുന്നു...
ടോണിക്ക് ഇപ്പോൾ സാമർത്ഥ്യം കൂടുതൽ ആണ്... അവനെ മെരുക്കാൻ ഇത്തിരി പണിപ്പെടേണ്ടി വരും എന്ന് റോഷന് മനസ്സിലായി...
അവർ ഏറെ നേരം ഹാളിൽ കളിപ്പാട്ടങ്ങളോടൊപ്പം ചിലവഴിച്ചു...
" നേരം വൈകി തുടങ്ങി...
ഇഛായാ വാ ഭക്ഷണം കഴിക്കാ..."
💬 Comments
View all comments