0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 739

പോയി കഴിച്ചോളൂ "
എന്നായിരുന്നു മറുപടി... റോഷൻ പല തരത്തിൽ പറഞ്ഞു അവളെ മയക്കാൻ നോക്കി... പക്ഷെ ഏറ്റില്ല...
പിന്നീട് ഒരാഴ്ച അവളുടെ പാചകത്തെ പൊക്കി പറഞ്ഞിട്ടാണ് നേരെ ചൊവ്വേ എന്തെങ്കിലും തിന്നാൻ കിട്ടിയത്...
ആ ഭീകരമായ ഓർമ്മയിലൂടെ റോഷൻ തന്റെ കണ്ണോടിച്ചു...
അമ്മച്ചി ആദ്യം തന്നെ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു...
" അമ്മച്ചി എന്താ ഇത്ര വേഗം മതിയാക്കിയോ ??? "
എനിക്ക് മതിയെടാ... ഞാൻ ഇപ്പൊ പഴയ പോലെ ഒന്നും കഴിക്കാറില്ല... കുറച്ച് മതി വിശപ്പ് മാറാൻ... "
റോഷൻ സോഫിയെ നോക്കി...
" പ്രായം ആയി വരുവല്ലേ ഇച്ഛയാ..."
സോഫി മറുപടി പോലെ പറഞ്ഞു...
റോഷൻ തന്റെ ഭക്ഷണം കഴിച്ചുകഴിഞ് വേഗം മുറിയിലേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി...
വലിച്ചു വിടുന്ന പുക ജനാലക്ക് പുറത്തേക്ക് ഊതി കളയാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു... സോഫിക്ക് ഈ മണം തീരെ ഇഷ്ടമല്ല...
അവൾ വരുമ്പോഴേക്കും ആ സിഗരറ്റ് കുറ്റി വലിച്ചു തീർക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ് അവൻ.... സോഫി അടുക്കളയിൽ പാത്രം കഴുകി വാക്കുന്ന ശബ്ദം മുഴങ്ങി കേട്ടു..
അമ്മ ഉറങ്ങാൻ കിടന്നുകാണുമോ???
" ടാ ടോണി നീ ഇന്ന് അമ്മൂമ്മടെ കൂടെ കിടക്കുവോ ??? "
അമ്മച്ചിയുടെ ശബ്ദം റോഷന്റെ ചെവികളിൽ എത്തി...
സോഫി പാത്രം കഴുകുന്ന ശബ്ദം പെട്ടന്ന് നിലച്ചു...
" അതെന്തിനാ??? "
ടോണി പരിഭാവത്തോടെ ചോദിച്ചു...
അമ്മയെ വിട്ട് പോകാൻ ടോണിക്ക് തീരെ ഇഷ്ടമല്ല...
റോഷൻ ഇല്ലാത്ത ദിവസങ്ങളിൽ എന്നും ടോണി അവന്റെ അമ്മയുടെ കൂടെ

💬 Comments

View all comments