0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 744

തോളിൽ തല ചായ്ച്ചുകൊണ്ട് വിശ്രമിച്ചു.... അപ്പോഴും അവൾ നഗ്നയായിരുന്നു...

" ഇഛായാ... ഈ സിഗരറ്റ് വലി നിർത്താൻ ഞാൻ എത്ര തവണയായി പറയണൂ.... " അവൾ അത് ചുണ്ടിൽ നിന്നും എടുത്ത് പുറത്തേക്ക് കളഞ്ഞു...
" ടീ പെണ്ണേ നീ വിഷയം മാറ്റാൻ നോക്കല്ലേ... "
സോഫി റോഷന്റെ കണ്ണുകളിലേക്ക് നോക്കി...
റോഷൻ അവളുടെ മുഖം തന്റെ കയ്യിൽ എടുത്തു...

" മോളെ... ഞാൻ തമാശ പറയല്ല....
ചിലപ്പോ തോന്നും നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാനൊട്ടും അര്ഹിക്കുന്നെ ഇല്ല എന്ന്..."
സോഫി റോഷന്റെ വയറിൽ അമർത്തി പിച്ചി...
ആവുക്ക്ക്ക്ക്...
" നീ എന്താ ഈ കാണിക്കണെ... "
സോഫി റോഷനെ മുറുകെ പുണർന്നു...
ഇച്ഛയാ... ഈ ലോകത്ത് ഏതൊരു പെണ്ണും തന്റെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യം ഉണ്ട്... എന്താണെന്ന് അറിയോ???
റോഷൻ ചിന്തിച്ചു നോക്കി...
എന്താ???
സോഫി റോഷന്റെ മുഖത്തേക്ക് നോക്കി...
" ആദരവ്, സ്വാതന്ത്യം, അത്
എനിക്ക് ഇവിടെ വേണ്ടുവോളം കിട്ടുന്നുണ്ട്... എന്റെ സ്വന്തം വീട്ടിൽ വച്ച് എനിക്ക് കിട്ടിയതിനെക്കാൾ കൂടുതൽ...
അതിന് ഞാൻ എങ്ങനാ നന്ദി പറയാ...???
റോഷൻ ആ വാക്കുകളിൽ വാചലനായില്ല...
" അതല്ല മോളെ...
നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവാഞ്ഞിട്ടാ... "
" നീ ഈ പറഞ്ഞത് ഒക്കെ നിനക്ക് തരാൻ എനിക്ക് വലിയ പാടൊന്നും ഇല്ല... "
" അത് എന്റെ സ്വഭാവത്തിന്റെ ഭാഗം ആണ്... "
" ഞാൻ പറഞ്ഞുവന്നത്...
നിന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതിൽപിന്നെ നിന്റെ എന്തെങ്കിലും ഒരു മോഹം സാധിച്ചു തന്നിട്ടുണ്ടോ ഞാൻ ???

💬 Comments

View all comments