0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 729

കരയുകയാണ്...
" നീ എന്നാത്തിനാ പെണ്ണേ ഇങ്ങനെ കരയുന്നെ??? "
സോഫി ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി...
റോഷൻ ചിരിച്ചുകൊണ്ട് അവളുടെ വലംകൈ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു...
ഒരു കൈകൊണ്ട് അവളെ പൂർണ്ണമായും അയാൾ ഗ്രഹിച്ചിരുന്നു...
" ടോണി എന്ത്യ ടി "
റോഷൻ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു...
" മോന് വയ്യ ഇഛായാ... നല്ല പനിയാ... "
ഞാൻ ജലജേച്ചിടെ വീട്ടിൽ ആക്കിയിട്ടാ വന്നത്... "
വീട്ടിലേക്ക് തിരികെ പോകാൻ ഒരു ടാക്സി കാർ സോഫി പറഞ്ഞു നിർത്തിയിരുന്നു...
റോഷൻ തന്റെ പെട്ടികൾ ഓരോന്നായി കാറിൽ നിറച്ചു...
മൊത്തം 3 പെട്ടികൾ ഉണ്ട്...
എല്ലാം അടുക്കി വച്ച ശേഷം റോഷൻ കാറിന്റെ മുൻവശത്തെ സീറ്റിൽ ഇരുന്നു...
പിറകിൽ അമ്മച്ചിയും സോഫിയും ഉണ്ട്...
സോഫിയും അമ്മച്ചിയും ഗൾഫിലെ കാര്യങ്ങളെ പറ്റിയും യാത്രയിലെ ബുദ്ധിമുട്ടുകളെ പറ്റിയും എല്ലാം മാറി മാറി ചോദിക്കുന്നുണ്ട്...
എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്റെ ആത്മാവ് ഇല്ല എന്ന കാര്യം റോഷന് മനസ്സിലായിരുന്നു... അതിയായ ക്ഷീണം അവനെ തളർത്തിയിരുന്നു...
" നാളെ തന്നെ ചാക്കോചേട്ടനെ വീട്ടിൽ പോയി കാണണം മോനെ... മറക്കണ്ട "
അമ്മച്ചി റോഷനെ ഓർമ്മിപ്പിച്ചു...
റോഷന് അത് തീരെ രസിച്ചില്ല...
അമ്മയുടെ ചേട്ടൻ ആണ് ചാക്കോ... അയാളെ കൂടാതെ വേറെയും ചില ബന്ധുക്കൾ ഉണ്ട്...
എല്ലാവരെയും പോയി കാണാതെ 'അമ്മ ഇരിക്കപ്പൊറുതി തരില്ല...
ബന്ധുമിത്രാദികൾ എല്ലാം കൂടെ വേണം എന്നാണ് അമ്മയുടെ പക്ഷം...
പക്ഷെ അവരാരും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ആവശ്യത്തിനും കൂടെ ഉണ്ടായിട്ടില്ല...
എങ്കിലും ഇതെല്ലാം

💬 Comments

View all comments