Chapter Title : കുറ്റബോധം 13 [Ajeesh]
കാര്യം ഉണ്ടല്ലേ... "
അവൻ മനസ്സിൽ പറഞ്ഞു...
സോഫിയെ പെണ്ണുകാണാൻ പോയ അന്ന് തന്നെ അവളുടെ പക്വതയോടെ ഉള്ള പെരുമാറ്റവും കയ്യടക്കവും കണ്ട് കണ്ണ് തള്ളി ആണ് റോഷൻ ആ കല്യാണം ഉറപ്പിച്ചത്...
" ആണിന് ഭരിക്കാൻ ഒരു പെണ്ണിനെ അല്ല മറിച്ച് ആണിനെ നേർവഴിക്ക് നടത്താൻ പാകത്തിന് ബലവും ക്ഷമയും, ധൈര്യവും ഉള്ള ഒരാളാവണം ഭാര്യ...
സോഫി അതിന് ഒത്ത പെണ്ണാണ് എന്ന് അവന് അന്നേ തോന്നിയിരുന്നു...
ഇന്നും അവൾ അത് വളരെ നന്നായി ചെയ്യുന്നുമുണ്ട്... തന്റെ വിഷമങ്ങൾ അവളുടേത് കൂടി ആയി അവൾ കാണുന്നത് റോഷന് പലപ്പോഴും ഒരു താങ്ങ് ആയി തോന്നാറുണ്ട്... റോഷൻ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നു...
കാറ് ചീറിപ്പാഞ്ഞു... ഒരു മണിക്കൂർ പിന്നിട്ടുക്കാണണം...
കാർ വീടിന്റെ മുൻപിൽ വന്ന് നിർത്തി... റോഷൻ പുറത്തിറങ്ങിയതും ജലജേച്ചിടെ വീട്ടിൽ നിന്നും
ടോണി ഓടി വന്നു...
" അപ്പാ...
ടോണിയുടെ മുഖം വളരെ പ്രസന്നമായിരുന്നു...
" പനിയൊക്കെ കുറഞ്ഞോ ടോണിക്കുട്ടാ?? "
റോഷൻ തന്റെ മകനെ വാരിയെടുത്തു... ടോണി അപ്പനെ മുറുകെ പുണർന്നു...
" നിനക്ക് പനിയൊന്നും ഇല്ലല്ലോ!!"
റോഷൻ സോഫിയെ സംശയത്തോടെ നോക്കി...
" അതൊക്കെ ഉണ്ടായിരുന്നു... ഇനി ആ വണ്ടിയിൽ ഇരുന്ന് കാറ്റ് കൊണ്ട് പനി കൂടിയാൽ പിന്നെ അത് മതി ... "
" ഈ അമ്മക്ക് പേടിയാ അപ്പാ... "
റോഷൻ ടോണിയെയും കൂട്ടി അകത്തേക്ക് കയറി... വാതിൽക്കൽ എത്തിയപ്പോൾ റോഷൻ
അവനെ നിലത്ത് നിർത്തി കവിളിൽ ഒരു ഉമ്മ കൊടുത്തു
" അപ്പൻ ഇപ്പൊ വരാട്ടാ... പെട്ടി
💬 Comments
View all comments