Chapter Title : കുറ്റബോധം 7 [Ajeesh]
ആം സോറി രേഷ്‌മ ".... അവൻ നടന്നകന്നു... "ഡാ നീ എങ്ങോട്ടാ ഈ മുങ്ങുന്നേ... ഞാൻ ചോദിച്ചതിന് മറുപടി പറ..." ആ ചോദ്യത്തിന്റെ ആഴം നിസ്സാരവൽക്കരിക്കാൻ എന്നോണം അവൻ പതിയെ ചിരിക്കാൻ തുടങ്ങി... " ചിരിക്കാതെ കാര്യം പറയടാ ചെക്കാ..." ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്കു "വിഷമം ആവോ രേഷമേ???" അവൾ തല കുമ്പിട്ട് നിന്നു... " ആ സ്റ്റേജ് ഒക്കെ കഴിഞ്ഞു ടാ... ഇപ്പൊ ഞാൻ നല്ലോണം സഹിക്കാൻ പഠിച്ചു.... നീ പറ..." അവളിൽ പക്വത വന്നുതുണ്ടാകിയത് പോലെ അവന് തോന്നി... തനിക്ക് പറയാൻ ഉളളത് എല്ലാം തുറന്ന് പറയാൻ ഉള്ള ഒരു അവസരം ആണ് ഇതെന്ന് അവന് ബോധ്യമായി... "രേഷമേ ..... നിന്നെ ഇപ്പൊ കാണുന്ന പോലെ കാണാൻ ആയിരുന്നു എനിക്ക് ഇഷ്ടം..." പക്ഷെ ഉള്ളത് പറയാല്ലോ... നീ ആക്റ്റീവ് ആയി നടന്നിരുന്ന സമയത്ത് ഈ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു സന്തോഷം ഉണ്ട്... എല്ലാവരും എൻജോയ് ചെയ്തിരുന്ന ഒരു സമയം,.... ഫുൾ തമാശേം,അടീം,.... സത്യം പറയാല്ലോ എനിക്ക് അടങ്ങി ഒതുങ്ങി ഇരിക്കണ പെണ്കുട്ടികളെ ആണ് ഇഷ്ട്ടം... ഇപ്പൊ നീ ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു പെണ്ണാണ്... "പക്ഷെ ഇപ്പഴാണ് ഞാൻ നിന്റെ വില മനസ്സിലാക്കിയത്..." കുറച്ചൊക്കെ അലമ്പ് കാട്ടി, ആ സിയാദിനെ ഒക്കെ ഓടിച്ച് ഇട്ട് അടിച്ച്... ഏ... " മിസ് ചെയ്യുന്നുണ്ട് ടി അതൊക്കെ .... വല്ലാതെ മിസ് ചെയ്യുന്നുണ്ട്.... നീ ഇനി ഇങ്ങനെ ഉണങ്ങിയ മുന്തിരി മാതിരി നടക്കരുത് ട്ടാ... ആ മുടി ഒക്കെ മുൻപിലേക്ക് ഇട്ടെ..... പിന്നെ...
💬 Comments
View all comments