0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 683

പ്രതിധ്വനി പോലെ അവൾക്കുമുന്പിൽ മുഴങ്ങി.... അന്സിയും സിയാദും ഇപ്പോൾ ഷാജഹാനും മുന്തസും തോറ്റു പോകുന്ന പ്രണയം ആണ്... എപ്പോഴും ഒരുമിച്ചാണ് രണ്ട്‌പേരും... ചിലപ്പോഴൊക്കെ ആ പരിസരത്ത് ചുറ്റിപ്പറ്റി നടന്ന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവൾ ശ്രമിച്ചു... പക്ഷെ പര്യവസാനം രേഷ്മയെ കണ്ടാൽ അപ്പൊ സിയാദ് അവിടെ നിന്നും എണീറ്റ് പോകും... പിന്നെ പിന്നെ സിയാദ് എണീറ്റ് പോകുന്നത് കണ്ടാൽ രേഷ്‌മ ഈ പരിസരത്ത് എവിടെയോ ഉണ്ട് എന്ന് ആൻസി ഉറപ്പിക്കുമായിരുന്നു... മാസങ്ങൾ കടന്നു പോയി... സെക്കൻഡ് സെമസ്റ്റർ എക്‌സാമിന്റെ മുന്നോടിയായി റിവിഷന് വേണ്ട കാര്യങ്ങൾ ക്ലാസ്സിൽ കനക മിസ് നിർദേശിച്ചു....... എല്ലാ മൊഡ്യുൾസിന്റെയും സ്റ്റഡി മെറ്റീരിയൽ ആവശ്യമുള്ളവർ എന്റെ കയ്യിൽ നിന്നും കളക്ട് ചെയ്യാൻ മിസ് ഉത്തരവിട്ടു.... ഇന്റർവെൽ ആവുന്നതിന് മുൻപേ മിസ് ക്ലാസ് അവസാനിപ്പിച്ച് പുറത്ത് പോയി... കനകമിസ്സിന്റെ കാലടികൾ ക്ലാസ്സ് റൂം കടന്നതും ആൻസി തിരിഞ്ഞ് സിയാദിനെ നോക്കി... അവൻ പുറകിലെ ബഞ്ചിൽ ഇരുന്ന് അവളെ നോക്കി ചിരിച്ചു... രേഷ്മയോട് അവൾ പലതും സംസാരിച്ചുകൊണ്ടേ ഇരുന്നു... പക്ഷെ അവളുടെ ശ്രദ്ധ എപ്പോഴും അവന്റെ കൂടെ ആയിരുന്നു... പെട്ടെന്നാണ് പ്യൂൺ ചേട്ടൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നത്... " വീ ഹാവേ നോട്ടീസ് " വിഷ്‌ണു മുൻപോട്ട് വന്ന് അയാളുടെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി.... പേപ്പർ കൊടുക്കുമ്പോഴും ക്ളാസിലെ അലമ്പു കാണിക്കുന്ന കുട്ടികളുടെ നേരെ ആണ് അയാളുടെ കണ്ണ് പോയത്... തന്നെ സ്ഥിരം റാഗ് ചെയ്യുന്ന വില്ലൻമ്മാരെ അയാൾ നോട്ടമിട്ടു... "സൈലൻസ് പ്ലീസ്..." " വിഷ്ണു ഉറക്കെ പറഞ്ഞു..." ക്ലാസ്സ് നിശബ്ദമായി... പ്യൂണിന്റെ മുഖത്ത്

💬 Comments

View all comments