Chapter Title : കുറ്റബോധം 7 [Ajeesh]
വാക്കുകളിൽ ഒളിഞ്ഞു നിന്നത് പോലെ അവന് തോന്നി... ഗോഗുൽ അവളുടെ കവിളിൽ തലോടി... അവിടെ അവന്റെ നഖക്ഷതം ഉണ്ടായിരുന്നു... മുറിഞ്ഞിട്ടില്ല എന്ന് മാത്രം.... അവന്റെ ചങ്ക് പിടച്ചു... " സോറി ടാ.... " ഞാൻ ചുമ്മാ തമാശക്ക്..." നല്ലോണം വേദനിച്ചോ നിനക്ക്... " അവൾ ഇല്ലെന്ന് തലയാട്ടി.... കാറ്റിൽ സാരിത്തലപ്പ് മാറിയപ്പോൾ അവളുടെ പൊക്കിൾ ചുഴി അവനു മുന്നിൽ ദൃശ്യമായി... അത് അവൾ അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായിരുന്നു.... ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ അവളെ പ്രണയിച്ചു പോകുമോ എന്ന ഒരു ഭയം അവന് ഉണ്ടായി... "എന്തൊരു സൗന്ദര്യം... " അവൻ നടന്നകന്നു... പെട്ടന്ന് തന്നെ അവൻ തിരിഞ്ഞ് നിന്ന് അവളോടായി പറഞ്ഞു... "മോളെ നിന്റെ സാരി നേരെയല്ല കിടക്കുന്നത്... " അവൾ പെട്ടന്ന് തന്നെ തലപ്പ് വകഞ്ഞു ശരിക്ക് ഇട്ടു... അവൾ തലക്‌നിച്ചുകൊണ്ട് തന്നെ നിന്നു.... ഗോകുൽ വീണ്ടും നടക്കാൻ തുടങ്ങി... അവളോട് ഒരിക്കലും അങ്ങനെ ഒരു മോഹം തോന്നാൻ പാടില്ല... ജീവനെ പോലെ കൂടെ നടന്നിരുന്ന സിയാദുമായി അവൾ വഴക്കിട്ടത് അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരുത്തനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രമാണ്... പിന്നെ ഞാൻ എന്തെങ്കിലും ഒക്കെ അവൾക്ക് മുൻപിൽ പറഞ്ഞാൽ തന്നെ അവളുടെ മനസ്സ് വെറുതെ വിഷമിപ്പിക്കാനല്ലാതെ മറ്റൊരു കാര്യവുമുണ്ടാവില്ല..... ഭഗവാനെ...ആരാണ് ഇവളുടെ പ്രണയം പിടിച്ചുപറ്റാൻ പോകുന്നവൻ.... അവനെപ്പോലെ ഭാഗ്യം ചെയ്തവൻ ആരാണ് ഈ ലോകത്ത് ഉള്ളത്.... നിന്റെ മരണം അകാലത്തിൽ ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ടടാ.... അത്രത്തോളം പേരുടെ കുശുമ്പും പ്രക്കും നിന്റെ തലക്ക് മുകളിൽ ഉണ്ട്... "രേഷമേ രാഹുൽ നിന്നോട് ഗ്രൗണ്ടിന്റെ
💬 Comments
View all comments