Chapter Title : കുറ്റബോധമില്ലാതെ 2 [ Lover Malayalee]
മിന്നായം പോലെ മിന്നി മറഞ്ഞു. ഞാൻ ഊഹിച്ചു ഇത് വിഷ്ണുവിന്റെ വീട്ടിൽ നിന്നാകും . പുത്തനച്ചിപുരപ്പുറത്തെ തൂകും എന്ന് കേട്ടിട്ടില്ലേ, അതിന്റെ ഒരു പുതിയ വകഭേദം അകം ഇതെന്ന് ഞാൻ ഊഹിച്ചു. മനസ്സിൽ ചിരിച്ചുവെങ്കിലും ഞാൻ നഷ്ടപ്പെട്ട് എന്ന് കരുതിയ പലതിലും ഒന്നായിരുന്നു ഈ സന്ധ്യാദീപം . അതിനു അശ്വതിക്ക് മനസ്സിൽ നന്ദി പറഞ്ഞു.
വിഷ്ണുവും അശ്വതിയുമായിയുള്ള എന്റെ ഇടപെടലുകൾ വളരെ കുറവായിരുന്നു . ഒന്ന് വിഷ്ണുവിന്റെ മേലധികാരി എന്ന ഭാവം വിട്ടു പെരുമാറാതിരിക്കാൻ . പിന്നെ അവരുടെ ലോകത്തു ഒരു ശല്യമാകാതിരിക്കാൻ , പിന്നെ ആ കുട്ടിക്ക് ഒരു സ്വകാര്യത കിട്ടാൻ . എല്ലാം കൊണ്ടും ഞാൻ എന്റെ വില്ലയിലേക്കു ഒതുങ്ങി പൊന്നു .
ദിവസങ്ങൾ മുന്നോട്ടു പോയി തുടങ്ങി. ചെറിയ രീതിയിൽ സംസാരം ഒക്കെ ആ കുടുംബവും എന്നോട് കാണിച്ചു തുടങ്ങി . എന്റെ "ജാട" കുറഞ്ഞു തുടങ്ങി എന്ന് പറയാം. അതിനും ഒരു പ്രധാന കാരണം ഉണ്ട് . ആഹാരം .... ഇടക്കെങ്കിലും മനുഷ്യന് കഴിക്കാൻ പറുയുന്ന ആഹാരങ്ങൾ കഴിക്കാൻ കിട്ടി തുടങ്ങി . എരിശേരി , കിച്ചടി , തോരൻ, വിഴുക്കു , ഓലൻ, കാളൻ എന്ന് വേണ്ട സകലതും. സത്യം പറയാല്ലോ . നല്ല സ്വയമ്പൻ കൈ പുണ്യം . ഗോതമ്പു ബ്രെഡും എന്തോ ഒരു കറിയും സ്ഥിരം ആഹാരം ആയിരുന്ന സ്ഥലത്താണ് , നമ്മുടെ സ്വന്തം വിഭവങ്ങൾ നിരന്നത് . വല്ലപ്പോഴും ആണെങ്കിലും അതൊരു തൃപ്തി ആയിരുന്നു. അല്പം പോലും പിശുക്കില്ലാതെ ഞാൻ ആഹാരത്തെ പുകഴ്ത്താനും മറന്നില്ല .
💬 Comments
View all comments