Chapter Title : കുറ്റന്വേഷണം 3 [Lee child]
ശനി, ഞായർ, തിങ്കൾ ലീവ്..
ചൊവ്വാഴ്ച കൊണ്ട് ഈ കേസ് തീരും.. തീരണം…
ഞാൻ സമയം നോക്കി
6:30 pm
ഓ വല്ലാതെ നേരം വൈകിയല്ലോ…
വീട്ടി പോയാൽ അമ്മേടെ കൈയിൽ നിന്ന് എന്തൊക്ക കിട്ടും?
ഞാൻ വീട്ടിലെത്തി..
കതക് മുട്ടി..
വാതിൽ തുറന്നു..
അമ്മയാണ്..
എന്നെ കണ്ടതും ഭാവം മാറി,
എവിടെയായിരുന്നു ഇത്ര നേരം⁉️
ശബ്ദത്തിൽ ദേഷ്യം മണക്കുന്നുണ്ട്..
പൂഴികടക്കൻ പ്രയോഗിക്കണം..
ഞാൻ : സർപ്രൈസ് ?????
അമ്മ :എന്താ?? ??
ഞാൻ : ഇന്നത്തെ ദിവസമെന്താണെന്ന് ഓർമയില്ല??
അമ്മ : ഇല്ല, എന്താ??
ഞാൻ : എന്റെ പെണ്ണിന്റെ ബർത്തഡേ ‼️❗️????
അമ്മയുടെ മുഖത്തു അത്ഭുതം പരന്നു..
അമ്മ : ഞാൻ വിചാരിച്ചു, നീ അത് മറന്നു കാണും എന്നു..
ഞാൻ :അങ്ങനെ എനിക്ക് മറക്കാൻ പറ്റുവോ, പെണ്ണെ?
അമ്മ : ആ ശെരി, വേഗം പോയി കുളിക്ക്? അപ്പിടി ചെറാ..
ഞാൻ : ആ ശെരി, പിന്നെ ഒരു ഗിഫ്‌റ്റ് ഉണ്ട്?
അമ്മ : എന്ത്?
ഞാൻ : കുളിച്ചതിന് ശേഷം.
അമ്മ : ആ ശെരി.
വിസ്തരിച്ചുള്ള കുളിക്ക് ശേഷം..
ഞാൻ അമ്മയ്ക്കു ലാമ്പ് ഹോൾഡർ ഗിഫ്റ്റ് കൊടുത്തു..
അമ്മ : ഇതെന്തിനാ? ?
ഞാൻ : എനിക്കും എന്റെ ഗേൾഫ്രണ്ടിനും candle light dinner കഴിക്കാൻ.. ?
അമ്മ : പോടാ..
ഞാൻ : പിന്നെ, അമ്മ കോളേജിൽ പോലീസ് വന്നതറിഞ്ഞോ?
അമ്മ : ഉം
ഞാൻ : അമ്മക്കെന്താ തോന്നുന്നേ, പ്രതി നിരപരാധി ആയിരിക്കുമോ?
അമ്മ :അറീലെടാ മോനെ,
💬 Comments
View all comments