Chapter Title : കുറ്റന്വേഷണം 3 [Lee child]
വയസ്സ് പ്രായം കാണും.. നെറ്റിയിൽ സിന്ദൂരമുണ്ട്.. ഐ ബ്രോ ത്രെഡ് ത്രെഡ് ചെയ്തിട്ടുണ്ട്.. ചെറിയ തോതിലുള്ള മേക്കപ്പ് കാണാം. അവരുടെ സെക്ഷൻ അല്പം നല്ല വൃത്തിയുണ്ടായിരുന്നു. അവരുടെ ബാഗ് ഞാൻ ശ്രദ്ധിച്ചു.. അല്പം പഴയ ബാഗയിരുന്നു.. പക്ഷെ ഒരു പുതിയ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കൊച്ചു പെൺകുട്ടികളുടെ പോലെ…
ഞാൻ വേഗം പറഞ്ഞു : മാഡം, എന്റെ ഒരു ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.. എനിക്ക് അവളെ ഒന്ന് കാണണം..
അവരുടെ മുഖഭാവം മാറി..
എന്തിനാ..
ഉടനെ ചോദ്യം വന്നു..
ഒന്ന് സംസാരിക്കാൻ…
പറ്റില്ല….??
എടുത്തടിച്ചപ്പോലെ മറുപടിയും…?
ഞാനാകെ വല്ലാതായി…
മാഡം.. അങ്ങനെ പറയരുത്…വളരെ അത്യാവശ്യം ആണ്..
പറ്റില്ലെന്നലെ പറഞ്ഞത്.. ??
അവര് വാശി പിടിച്ചിരിക്കുകയാണ്…
പ്ലീസ് മാഡം…
എടൊ ഇപ്പൊ si അകത്തില്ല.. അത് കൊണ്ട് ഇപ്പൊ നടക്കത്തില്ല…
അവൾ നിരപരാധിയാണ്, മാഡം…
പിന്നെ നീയാണോ കൊല ചെയ്തത്…
ഇപ്പൊ അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി. ഒരു നല്ല ഇന്റർരോഗഷൻ പോലെ യാവുന്നുണ്ട്..
പ്ലീസ് മാഡം, ഞാനൊരു വാദത്തിന് വേണ്ടി വന്നതല്ല, കാര്യം അത്യാവശ്യമാണ്…
ശേ.. ഇതൊരു…? ആ ശെരി, ഒരു അഞ്ചു മിനിറ്റ് സമയം തരാം.. അതിനുള്ളിൽ പറഞ്ഞു തീർക്കണം…
അഞ്ചേകിൽ അഞ്ചു…
താങ്ക്സ് മാഡം…
ദാ, ആ റൂമിൽ 2ആം സെല്ലിലുണ്ട്.. പിന്നെ si വരുന്നതിനു മുൻപ് സ്ഥലം വിട്ടൊളണം…
ശെരി മാഡം..
ഞാൻ വേഗം റീനയുടെ സെല്ലിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ കണ്ടത് തല കുനിച്ചിരിക്കുന്ന റീനയെയാണ്. കണ്ണുകൾ കരഞ്ഞു ചുവന്നു കലങ്ങിയിരിക്കുന്നു.അവളാകെ തകർന്ന മട്ടാണ്. കണ്മഷി ആകെ പടർന്നിരിക്കുന്നു.
റീന..
വിളി കേട്ട
💬 Comments
View all comments