Chapter Title : കുറ്റന്വേഷണം 3 [Lee child]
ഒരു കാര്യം ഉറപ്പാണ്…
കൊല ചെയ്തത് റീനയല്ല…
അവൾ റൈറ്റി ആണ്…
അപ്പോൾ അവളുടെ മുറിയിലേക്ക് കയറാൻ കഴിയുന്ന ഒരാൾ…
ആരാണ്??
ശരത് കൃഷ്ണ??
അയാൾ ഇന്ന് ക്രൈം സീനിൽ കണ്ടിട്ടില്ലാലോ?
ക്രൈം സീനിന്റെ കാര്യം വന്നപ്പോ ഒരു കാര്യം ഓർമ വന്നു..
ആ ഫ്ലാറ്റിലെ ആളുകളുടെ സംസാരങ്ങൾ..
അതിലേക്കും എന്റെ മനസ് പോയി..
________________
ഒരാൾ : എന്നാലും ആരായിക്കും അയാളെ കൊന്നിട്ടുണ്ടാവുക പവിത്രാ ?
അതിനു മറുപടിയുമായി അല്പം തടിച്ച, ആൾ പറഞ്ഞു :ഇതിനിത്ര ആലോചിക്കേണ്ട കാര്യമുണ്ടോ? അവളുടെ വീട്ടിലല്ലേ ബോഡി കിട്ടിയത്. അപ്പോ അവളായിരിക്കും കൊന്നത്.
എന്തിനു? ഒരു ഓറഞ്ച് സാരിയും ചുവന്ന പൊട്ടും തൊട്ട ഒരു സ്ത്രീ ആണ്.
പവിത്രൻ : എന്റെ പങ്കജമെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ അവളൊരു പോക്ക് കേസാണെന്? എല്ലാരും കൂടെ അവളെ തലയിടെത്തു വളർത്തിയതല്ലേ.
അതിനിടെ ഒരു gentleman ഡ്രസ്സ്കോഡിൽ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു,” പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. ”
പങ്കജം :രാജേട്ടാ, നിങ്ങളെ എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ? അങ്ങേര് അവരെ അഭിപ്രായം പറഞ്ഞു അത്ര മാത്രം.
അയാൾ മെല്ലെ ആ കൂട്ടത്തിൽ നിന്ന് മാറി..
പവിത്രൻ : എന്നാലും ബോഡി ആരാ ആദ്യം കണ്ടത്?
ഒരാൾ : അപ്പുറത്തെ ഫെലിക്സ് അണ്ണനാണ് കണ്ടേ.. അവിടെ ഡോർ തുറന്നിരുന്നത് കണ്ടപ്പോഴേ സംശയ വന്നു ഒന്ന് നോക്കിയതാ.. കണ്ടപ്പൊഴാ ആളുടെ
💬 Comments
View all comments