Chapter Title : കുരുമുളക് [കുമ്പളം ഹരി]
എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി.. ബസ് സ്റ്റോപ്പ് എത്താറായപ്പോൾ അവൻ..
സൂരജ് : ചേച്ചി എന്നെ ഇവിടെ ഇറക്കിക്കോ..
അവനെ ബസ് സ്റ്റോപ്പിൽ ഇറക്കി വണ്ടി ഞാൻ മുന്നോട്ടു എടുത്തപ്പോൾ അവൻ കൈ സ്കൂട്ടറിൽ പിടിച്ചു ബലത്തിൽ തടഞ്ഞു നിർത്തി
സൂരജ് : ചേച്ചി എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാൻ ഉണ്ട്..
ഞാൻ അവന്റെ മുഖത്ത് നോക്കിയില്ല ഹെൽമെറ്റിന്റെ ഗ്ലാസ് ഇട്ടു തല താഴ്ത്തി ഇരുന്നു
സൂരജ് : എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. ഐ റിയലി ലവ് യൂ.. എനിക്ക് ചേച്ചിയുമായി എല്ലാ അർത്ഥത്തിലും ബന്ധപ്പെടണം എന്ന് ആഗ്രഹം ഉണ്ട് അതിന് വേണ്ടി ചേച്ചിയെ വിവാഹം കഴിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നു ചേച്ചി എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ചേച്ചി എനിക്ക് മെസ്സേജ് ആദ്യം അയക്കണം അല്ലാത്ത പക്ഷം ഞാൻ മെസ്സേജ് ഇനി അയക്കില്ല ഇത് സത്യം...
അത്രെയും പറഞ്ഞു അവൻ സ്കൂട്ടറിൽ നിന്നും കൈ എടുത്തു ഞാൻ വണ്ടി ഓടിച്ചു നേരെ വീട്ടിലേക്കു പോയി.. വീട്ടിൽ എത്തിയ എനിക്ക് എന്ത് തീരുമാനം എടുക്കണം എന്ന് അറിയാത്ത ഒരു അവസ്ഥ ആയി... രാത്രി ആയിട്ടും ഞാൻ അവനു ഒരു മെസ്സേജ് പോലും അയച്ചില്ല പിറ്റേന്ന് രാവിലെ ഞാൻ നെറ്റ് ഓൺ ആക്കി അവന്റെ മെസ്സേജ് ഒന്നും ഇല്ല ജോലിക്കു പോയിട്ടു വന്നു രാത്രി ഇച്ചായൻ ഉറങ്ങിയിട്ട് അവന്റെ ചാറ്റ് ഞാൻ ഓപ്പൺ ആക്കി അവൻ ഓൺലൈനിൽ ഉണ്ട്
എന്നാൽ അവൻ മെസ്സേജ് അയക്കുന്നില്ല എനിക്ക് വല്ലാത്ത ഒരു വെപ്രാളം ഞാൻ ആ ചാറ്റ് നോക്കി
💬 Comments
View all comments