0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 875

കവലയില്‍ പറയുന്നത് കേട്ട്......എന്താ കൂട്ടുക്കാരന്റെ പേര്?” ആനയുടെ പാപ്പാന്‍‌ എന്ന് തോനിക്കുന വിധം കയ്യില്‍ വടി പിടിച്ച ഒരാള്‍ ചോദിച്ചു... “അതെ ശങ്കരണ ... ശ്യാം എന്നാ പേര്.... ഞങ്ങള്‍ വെറുതെ കിങ്ങിണിയെ ഒക്കെ ഒന്ന് കാണാന്‍........ ശ്യാം ഇത് മണികുട്ടന്‍” ആനയെ ചൂണ്ടികാണിച്ചു കൊണ്ട് രമ്യ പറഞ്ഞു... ശ്യാം ആനയെ നോക്കി .... പോടുണനെ ശ്യാമിന്റെ കണ്ണും ആനയുടെ കണ്ണും തമ്മില്‍ ഒന്നുടക്കി,,,,,,,,,, ആന ചെറുതായൊന്നു മുരണ്ടു.... ശ്യാം ചെറുതായൊന്നു ഭയപെട്ടു..... ആന വീണ്ടു വീണ്ടും മുരളാന്‍ തുടങ്ങി........ പാപ്പാന്‍ അവനെ അനുസരിപ്പിക്കനെന്നവണ്ണം അതിനോട് എന്തൊക്കെയോ പറഞ്ഞു... രമ്യ ഭയത്താല്‍ ശ്യാമിന് പിന്നിലേക്ക്‌ മറഞ്ഞു..... ശ്യാം വീണ്ടും ആനയെ തന്നെ നോക്കി.... അവരുടെ കണ്ണുകള്‍ വീണ്ടും ഉടക്കിയപ്പോള്‍ ആനയുടെ കണ്ണുകള്‍ ചെറുതായൊന്നു വിടര്‍ന്നു..... ദൈവത്തിനു മുന്നില്‍ വന്ദിക്കുനത് പോലെ ആന തന്റെ തുമ്പി കൈ മടക്കി ഉയര്‍ത്തി ശ്യാമിന് മുന്നില്‍ ശിരശു താഴ്ത്തിയപ്പോള്‍...... അവിടെ നിന്ന പാപ്പാനും ശ്യാമും രമ്യയും ഒരുപോലെ അത്ഭുതപെട്ടു...... ഈ ആനക്ക് ഇതെന്തു പറ്റി എന്ന് മനസില്ലാക്കാന്‍ കഴിയാതെ അതിന്റെ പാപ്പന്‍ കുഴങ്ങി..... ശ്യാം ആനയുടെ തുമ്പി കൈയില്‍ പതിയെ തൊട്ടപ്പോള്‍ ... ആന ചിരിക്കുനുണ്ടോ എന്ന് രമ്യക്ക് സംശയം തോനാതിരുന്നില്ല ....... മണിക്കുട്ടന്‍ അവരോടു യാത്ര പറഞ്ഞു നടന്നു നീങ്ങി..... ഒന്നും മനസിലാകാതെ രമ്യ ശ്യാമിനെ തന്നെ നോക്കി നിന്നു..... “താന്‍ എന്നാ ഇങ്ങനെ നോക്കുന്നെ?” ശ്യാമിന്റെ ചോദ്യം രമ്യയെ ചിന്തയില്‍ നിന്നുണര്‍ത്തി.... “അല്ല എന്ത ഇപ്പോള്‍ ഇവിടെ സംഭവിച്ചത്.... മണിക്കുട്ടന്‍ എന്നാ അങ്ങനെ ചെയ്തത് ........ സത്യത്തില്‍ ഇനി നീ ശരിക്കും വല്ല ഗന്ധര്‍വന്‍ ആണോ?” രമ്യ ശ്യാമിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുനതു കണ്ടപ്പോള്‍ ശ്യാമിന് അക്ഷരാര്‍ത്ഥത്തില്‍ ചിരി പൊട്ടി...... അവന്‍ അട്ടഹസിച്ചു ചിരിച്ചു...... അവന്റെ ചിരി ര്മ്യയിലും ചിരി പടര്‍ത്തി...... രണ്ടു പേരും വീണ്ടും നടന്നു കിങ്ങിണി പുഴയുടെ തീരത്തെത്തി....... കിങ്ങിണി പുഴ അതിന്റെ എല്ലാ പ്രൌഡിയും നിലനിര്‍ത്തി കൊണ്ട് തന്നെ ശ്യാമിനെ വരവേറ്റു...... “പുഴയുടെ ഫോട്ടോ എടുക്കാമല്ലോ അല്ലെ” ശ്യാം രമ്യയോട് ചോദിച്ചപ്പോള്‍ അവള്‍ എടുക്കാം

💬 Comments

View all comments